- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായൽ കയ്യേറിയ കേസിലെ പ്രതിയായ ജയസൂര്യ പാസ്‌പോർട്ട് പുതുക്കാൻ കോടതിയുടെ അനുമതി തേടി; ജാമ്യം എടുക്കാതെ എങ്ങനെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകുമെന്നു വാക്കാൽ നിരീക്ഷിച്ച് വിജിലൻസ് കോടതി: കൂടുതൽ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി
മൂവാറ്റുപുഴ: കായൽ കയ്യേറി നിർമ്മാണം നടത്തിയ കേസിലെ പ്രതിയായ നടൻ ജയസൂര്യ പാസ്‌പോർട്ട് പുതുക്കുന്നതിന് വിജിലൻസ് കോടതിയിൽ അനുമതി തേടി. കായൽ കയ്യേറ്റ കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കേസ് പരിഗണിക്കവേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകുമെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു. ഫെബ്രുവരി രണ്ടിനു കേസിൽ കൂടുതൽ വാദം കേൾക്കും. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമ്മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്‌തെന്നാണു പരാതി. ഇതേത്തുടർന്നാണു ജയസൂര്യക്കു പാസ്‌പോർട്ട് പുതുക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നത്. കൊച്ചുകടവന്ത്ര ഭാഗത്ത് ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വീടും നിർമ്മിച്ചത് ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്
മൂവാറ്റുപുഴ: കായൽ കയ്യേറി നിർമ്മാണം നടത്തിയ കേസിലെ പ്രതിയായ നടൻ ജയസൂര്യ പാസ്‌പോർട്ട് പുതുക്കുന്നതിന് വിജിലൻസ് കോടതിയിൽ അനുമതി തേടി. കായൽ കയ്യേറ്റ കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കേസ് പരിഗണിക്കവേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകുമെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു.
ഫെബ്രുവരി രണ്ടിനു കേസിൽ കൂടുതൽ വാദം കേൾക്കും. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമ്മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്‌തെന്നാണു പരാതി. ഇതേത്തുടർന്നാണു ജയസൂര്യക്കു പാസ്‌പോർട്ട് പുതുക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നത്.
കൊച്ചുകടവന്ത്ര ഭാഗത്ത് ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വീടും നിർമ്മിച്ചത് ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചെന്നുമായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി.
മൂന്ന് സെന്റ് 700 സ്‌ക്വയർ ലിങ്ക്സ് കായൽ കൈയേറിയതായി കണയന്നൂർ താലൂക്ക് സർവെയറുടെ പരിശോധനയിൽ കണ്ടത്തെി. നേരത്തെ കൊച്ചി കോർപറേഷന് ഗിരീഷ്ബാബു പരാതി നൽകിയതിനത്തെുടർന്ന് ബിൽഡിങ് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ച് കൈയറ്റം നടന്നതായി നഗരസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു. 14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റാൻ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല.
തുടർന്നാണ് കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസി.എക്സി. എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി.എക്സി.എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ എതിർകക്ഷികളാക്കി വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.