- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൻസിന്റെ പുതിയ കാർ സ്വന്തമാക്കാൻ ഷോറൂമിലെത്തിയ ജയസൂര്യയെയും കുടുംബത്തെയു ഞെട്ടിച്ച് ജീവനക്കാർ; ഹിറ്റായി ഓടുന്ന ആട് 2ലെ കഥാപാത്രങ്ങൾ താരത്തിന് മുന്നിലെത്തി- വീഡിയോ കാണാം..
കൊച്ചി: തീയറ്ററുകളിൽ തകർത്തോടുകയാണ് ആട് -2. ഇതോടെ ഏറെക്കാലത്തിന് ശേഷം ഒരു ബംപർ ഹിറ്റാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ വിജയം അദ്ദേഹം ആഘോഷിക്കുന്നത് പുതിയ ബെൻസ് കാർ സ്വന്തമാക്കിയാണ്. ബെൻസിന്റെ ലക്ഷ്വറി എസ്യുവി ജിഎൽസി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കാൻ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയെ അതിശയിപ്പിക്കാനായി ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു. ഷോറൂം ജീവനക്കാർ തന്നെയാണ് സർബത്ത് സമീറും അറയ്ക്കൽ അബുവുമൊക്കെയായി എത്തിയത്. ആഡംബരത്തിനു പുറമെ സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎൽസി. 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡി 4 മാറ്റിക്കിൽ ഉള്ളത്. 3300-4200 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 1400 ആർപിഎമ്മിൽ 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.3 സെക്കന്റ് മാത്ര
കൊച്ചി: തീയറ്ററുകളിൽ തകർത്തോടുകയാണ് ആട് -2. ഇതോടെ ഏറെക്കാലത്തിന് ശേഷം ഒരു ബംപർ ഹിറ്റാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ വിജയം അദ്ദേഹം ആഘോഷിക്കുന്നത് പുതിയ ബെൻസ് കാർ സ്വന്തമാക്കിയാണ്. ബെൻസിന്റെ ലക്ഷ്വറി എസ്യുവി ജിഎൽസി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കാൻ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയെ അതിശയിപ്പിക്കാനായി ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു. ഷോറൂം ജീവനക്കാർ തന്നെയാണ് സർബത്ത് സമീറും അറയ്ക്കൽ അബുവുമൊക്കെയായി എത്തിയത്.
ആഡംബരത്തിനു പുറമെ സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎൽസി. 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡി 4 മാറ്റിക്കിൽ ഉള്ളത്. 3300-4200 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 1400 ആർപിഎമ്മിൽ 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 210 കി.മീയാണ്.