- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങളെ ഭയക്കുന്നില്ല; എന്റെ ചിത്രങ്ങൾ ആയതുകൊണ്ട് കാണാം എന്നല്ല, മേരിക്കുട്ടിയെയും ഷാജി പാപ്പനെയും പോലുള്ള കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർ എത്തണമെന്നാണ് ആഗ്രഹം; സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ പേജിലൂടെ പങ്കുവെയ്ക്കുന്നതിൽ എന്താണ് തെറ്റ്; വിമർശകർക്ക് മറുപടിയുമായി ജയസൂര്യ
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരമാണ് ജയസൂര്യ. തന്റെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അടക്കം സാമൂഹ്യ നന്മനിറഞ്ഞ പോസ്റ്റുകളും ഒരേ പോലെ ആരാധകർക്കായി നടൻ പങ്ക് വയ്ക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോളിതാ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ തനിക്കു നേരിടേണ്ടി വരുന്ന വിമർശനങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് നടൻ. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. സാമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കാര്യമാക്കാറില്ലെന്നും ഫേസ്‌ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവയ്ക്കാറുള്ളതെന്നും നടൻ പറയുന്നു. ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്നില്ല. സോഷ്യൽ മീഡിയകളിലെ ഇത്തരം വിമർശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ പേജിലൂടെ ഷെയർ ചെയ്യുന്നത്. താനൊരു ഇന്ത്യൻ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായതുകൊണ്ട
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരമാണ് ജയസൂര്യ. തന്റെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അടക്കം സാമൂഹ്യ നന്മനിറഞ്ഞ പോസ്റ്റുകളും ഒരേ പോലെ ആരാധകർക്കായി നടൻ പങ്ക് വയ്ക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോളിതാ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ തനിക്കു നേരിടേണ്ടി വരുന്ന വിമർശനങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് നടൻ. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്.
സാമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കാര്യമാക്കാറില്ലെന്നും ഫേസ്‌ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവയ്ക്കാറുള്ളതെന്നും നടൻ പറയുന്നു. ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്നില്ല. സോഷ്യൽ മീഡിയകളിലെ ഇത്തരം വിമർശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ പേജിലൂടെ ഷെയർ ചെയ്യുന്നത്. താനൊരു ഇന്ത്യൻ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായതുകൊണ്ട് തന്റെ ചിത്രങ്ങൾ ആരും കാണാൻ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാൻ പ്രേക്ഷകർ എത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.
പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റി തികഞ്ഞ പ്രതീക്ഷയിലാണ് താരം. രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിനെ കുറിച്ച് ആലോചിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ജോൺ ഡോൺബോസ്‌കോയെന്നും ജയസൂര്യ പറഞ്ഞു.
തന്റെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് ചില പോസ്റ്റുകളുമായി എത്തി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ജയസൂര്യ ശ്രമിക്കുന്നു എന്ന തരത്തിൽ താരത്തിന് നേരം വിമർശനം ഉയർന്നിരുന്നു. ഏറ്റവും ഒടുവിലായി ബ്രോയിലർ ചിക്കൻ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി താരം രംഗത്ത് വന്നിരുന്നു. ഇതിനൊക്കെ മറുപടിയായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.