- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനേയും ശ്രേയംസിനേയും ബിനീഷ് കോടിയേരിയേയും പടിക്ക് പുറത്ത് നിർത്തും; കൂളിങ് പിരീഡ് വിനായകുമ്പോൾ അതിവിശ്വസ്തരിലൂടെ പിൻസീറ്റ് ഡ്രൈവിങ്; പത്തനംതിട്ടക്കാരൻ സാജൻ വർഗ്ഗീസിനേയും ആലപ്പുഴയിലെ ശ്രീജിത്തിനേയും നേതൃത്വം ഏൽപ്പിക്കാൻ നിയമാവലി ഭേദഗതിയും; ടിസി മാത്യുവിന്റെ വിശ്വസ്തരെ ജില്ലാ കമ്മറ്റിയിലും അടുപ്പിക്കില്ല; കേരളാ ക്രിക്കറ്റിന്റെ സമ്പൂർണ്ണ അധിപനാകാൻ ജയേഷ് ജോർജ് നടത്തുന്നത് ചട്ടവിരുദ്ധ നീക്കങ്ങളോ?
കൊച്ചി: കേരളാ ക്രിക്കറ്റിലേക്ക് ടി സി മാത്യു പിടിമുറുക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ജയേഷ് ജോർജും സംഘവും. ലാധാ കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് കേരളാ ക്രിക്കറ്റിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. കൂളിങ് പിരീഡുള്ളതിനാൽ നിലവിലെ ഭാരവാഹികളിൽ പലർക്കും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമാവാക്യങ്ങൾ രൂപപ്പെടുത്തി കെസിഎയിൽ പിടിമുറുക്കാൻ ടിസി മാത്യു കരുനീക്കം സജീവമാക്കിയത്. മാതൃഭൂമിയുടെ ജോയിന്റെ എംഡിയും മുൻ എം എൽ എയുമായ എംവി ശ്രേയാംസ് കുമാറും കെസിഎയുടെ തലപത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും ക്രിക്കറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ സാധ്യതകളെ തടയിടാനും ഇവരൊന്നും അടുത്ത കാലത്തൊന്നും കെസിഎ ഭാരവാഹിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് ജയേഷ് ജോർജ് പക്ഷം കരുനീക്കം നടത്തുന്നത്. കെസിഎയിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിന് മുന്നോടിയായി ഭരണ ഘടന പൊളിച്ചെഴുതും. കെസിഎ പ്രസിഡന്റായി പത്തനംതിട്ടക്കാരൻ സാജൻ വര്ഗ്ഗീസിനെ കൊണ്ടു വരാനാണ് നീക്കം. സെക
കൊച്ചി: കേരളാ ക്രിക്കറ്റിലേക്ക് ടി സി മാത്യു പിടിമുറുക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ജയേഷ് ജോർജും സംഘവും. ലാധാ കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് കേരളാ ക്രിക്കറ്റിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. കൂളിങ് പിരീഡുള്ളതിനാൽ നിലവിലെ ഭാരവാഹികളിൽ പലർക്കും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമാവാക്യങ്ങൾ രൂപപ്പെടുത്തി കെസിഎയിൽ പിടിമുറുക്കാൻ ടിസി മാത്യു കരുനീക്കം സജീവമാക്കിയത്.
മാതൃഭൂമിയുടെ ജോയിന്റെ എംഡിയും മുൻ എം എൽ എയുമായ എംവി ശ്രേയാംസ് കുമാറും കെസിഎയുടെ തലപത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും ക്രിക്കറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ സാധ്യതകളെ തടയിടാനും ഇവരൊന്നും അടുത്ത കാലത്തൊന്നും കെസിഎ ഭാരവാഹിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് ജയേഷ് ജോർജ് പക്ഷം കരുനീക്കം നടത്തുന്നത്. കെസിഎയിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിന് മുന്നോടിയായി ഭരണ ഘടന പൊളിച്ചെഴുതും. കെസിഎ പ്രസിഡന്റായി പത്തനംതിട്ടക്കാരൻ സാജൻ വര്ഗ്ഗീസിനെ കൊണ്ടു വരാനാണ് നീക്കം. സെക്രട്ടറിയായി ആലപ്പുഴക്കാരൻ ശ്രീജിത്തിനേയും. തന്നെ പുറത്താക്കാൻ കരുക്കൾ നീക്കിയത് ശ്രീജിത്താണെന്ന് ടിസി മാത്യു ആരോപിച്ചിരുന്നു. ജയേഷ് ജോർജും ശ്രീജിത്തും തമ്മിലെ കൂട്ടുകെട്ട് തുറന്ന് കാണിക്കുകയും ചെയ്തു. ഇത് ശരിവയ്ക്കുന്ന തരത്തിൽ ശ്രീജിത്തിനെ തന്റെ പകരക്കാരനാക്കാനാണ് ജയേഷ് ജോർജ് കരുന്നീക്കം നടത്തുന്നത്.
നിലവിൽ കെസിഎയുടെ ജനറൽ കൗൺസിൽ യോഗത്തിൽ ആറു തവണ പങ്കെടുത്തവർക്ക് മാത്രമേ കെസിഎയുടെ ഭാരവാഹിയാകാൻ കഴിയൂവെന്നതാണ് ചട്ടം. കെസിഎയുടെ ഭാരവാഹികൾക്ക് പുറമേ ജില്ലയിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, പിന്നെ കെസിഎ അംഗം എന്നിവരുൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ. ഈ ജനറൽ കൗൺസിലാണ് കെസിഎയുടെ ഏറ്റവും ഉയർന്ന ഘടകം. അതായത് കെസിഎ അംഗമാകുന്നവർക്കും നിശ്ചിത കാലം കഴിഞ്ഞാൽ കെസിഎയുടെ ഭാരവാഹിയായി മാറാം. ഇത് മാറ്റി മറിക്കും. നിയമാവലി ഇതിനായി മാറ്റാനാണ് തീരുമാനം. പുതിയ ഭേദഗതിയിലൂടെ കെസിഎ ജനറൽ കൗൺസിൽ യോഗമെന്നത് സെൻട്രൽ കൗൺസിൽ യോഗമാക്കി മാറ്റും. സെൻട്രൽ കൗൺസിലിൽ കെസിഎ ഭാരവാഹികലും ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ടിസി മാത്യുവിനെ വെട്ടിവീഴ്‌ത്താൻ സെൻട്രൽ കൗൺസിൽ എന്ന ഭേദഗതി മുന്നോട്ട് കൊണ്ടു വരുന്നത്.
കെസിഎയുടെ നിയമാവലി ജില്ലാ അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വരെ ബാധകമാകും. നിലവിൽ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും ടിസി മാത്യുവിന് എതിരാണ്. എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ സമവാക്യം മാറാൻ ഇടയുണ്ട്. പുതിയ ചില പേരുകാർ ജില്ലകളിലേക്ക് ഭാരവാഹിയായെത്താൻ സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കി ജയേഷ് ജോർജിന്റെ ഭരണ ഘടനാ ഭേദഗതി. നിലവിൽ 879 ക്ലബ്ബുകളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ളത്. ഈ ക്ലബ്ബുകൾക്ക് വരെ ഭേദഗതി നിർദ്ദേശത്തിൽ നോട്ടീസ് നൽകണം. അതിന് ശേഷം 30 ദിവസം കഴിഞ്ഞേ ഭേദഗതി പാടൂള്ളൂവെന്നാണ് ചട്ടം. എന്നാൽ ഏഴ് ദിവസത്തെ നോട്ടീസ് നൽകി അതിവേഗ ഭേദഗതിക്കാണ് ജയേഷ് ജോർജ് പക്ഷത്തിന്റെ ശ്രമം. ഇതിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോകാനാണ് ശ്രമം.
നിലവിൽ കോട്ടയത്തെ റോങ്ക്‌ളിനാണ് കെസിഎ പ്രസിഡന്റ്. ഇടക്കി ജില്ലാ അസോസിയേഷനെ കെസിഎ സസ്‌പെന്റ് ചെയ്തു. ഇതോടെ ഇടുക്കിക്കാരൻ വിനോദിന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്നാണ് റോങ്ക്‌ളിൻ പ്രസിഡന്റായത്. എന്നാൽ ജയേഷുമായി യോജിച്ച് പോകാൻ റോങ്ക്‌ളിന് കഴിഞ്ഞില്ല. ഐപിഎൽ മത്സരം കേരളത്തിൽ നിന്ന് അകറ്റിയ നടപടിയെ പോലും റോങ്ക്‌ളിൻ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയെ ഒപ്പം നിർത്താൻ സാജൻ വർഗ്ഗീസിനെ കെസിഎയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാൻ ജയേഷ് ജോർജ് നീക്കം ശക്തമാക്കിയത്. ഇതിനെതിരെ കൊച്ചിയിൽ പോലും പ്രതിഷേധം ശക്തമാണ്. കൊച്ചിക്കാരൻ കാർത്തിക് വർമ്മയെ പ്രസിഡന്റാക്കണമെന്ന ആവശ്യം കൊച്ചിയിൽ സജീവമാണ്. ഇതിനെ അട്ടിമറിക്കാൻ കൂടി വേണ്ടിയാണ് പുതിയ ഭരണഘടനാ ഭേദഗതിയെന്ന സംശയം ബലപ്പെടുന്നുണ്ട്.
സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന വ്യക്തിയാണ് കാർത്തിക് വർമ്മ. തലശ്ശേരിയിൽ നിന്ന് ബിനീഷ് കോടിയേരിയും ക്രിക്കറ്റിൽ സജീവമായി കെസിഎയിൽ എത്താൻ കരുനീക്കം സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയും കാർത്തിക് വർമ്മയും ചേർന്ന് കെസിഎയെ ഹൈജാക് ചെയ്യുമോ എന്ന ഭയം ജയേഷ് ജോർജിനുണ്ട്. നിലവിലെ ഭരണഘടന ഭേദഗതി ചെയ്യുന്നതിലൂടെ ബിനീഷ് കെസിഎ അംഗമായി എത്തുന്നില്ലെന്ന് ഉറപ്പിക്കാനും ജയേഷ് ജോർജും കൂട്ടരും ആഗ്രഹിക്കുന്നു. അങ്ങനെ ടിസി മാത്യുവിനേയും മറ്റ് എതിരാളികളേയും വെട്ടിനിരത്താനുള്ള തന്ത്രമായാണ് ഭരണ ഘടനാ ഭേദഗതിയിലൂടെ ജയേഷ് ജോർജും സംഘവും ശ്രമിക്കുന്നത്. വയനാട് നിന്നുള്ള നാസർ മച്ചാനെ കെസിഎയുടെ വൈസ് പ്രസിഡന്റാക്കി വയനാടിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കമുണ്ട്.
അഞ്ച് ഭാരവാഹികളാണ് നിലവിലെ ഭരണഘടന പ്രകാരം കെസിഎയ്ക്കുള്ളത്. ഇതിൽ ജോയിന്റെ സെക്രട്ടറിയുടേയും ട്രഷറുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ജയേഷ് ജോർജിനെ പിന്തുണയ്ക്കുന്ന ജില്ലകൾക്ക് ഈ സ്ഥാനം നൽകും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് ഇപ്പോൾ ജയേഷ് ജോർജിന് ശക്തമായ പിന്തുണയുള്ളത്. തൃശൂരിലും ഇടുക്കിയിലും അസോസിയേഷനുകൾക്ക് സസ്‌പെൻഷനാണ്. അതുകൊണ്ട് തന്നെ രണ്ട് ജില്ലകളെ കൂടി ഒപ്പം നിർത്തണം.
അങ്ങനെ കൂടെ നിൽക്കാമെന്ന് ഉറപ്പുകൊടുക്കുന്നവർക്ക് ജോയിന്റെ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ നൽകും. ഇതിനാണ് ചർച്ചകൾ നടക്കുന്നത്. ഇന്ന് വയനാട് കെസിഎയിലെ ചിലർ ഒത്തുകൂടുന്നുണ്ട്. ഈ ചർച്ചകളിൽ ഇതിന്റെ വ്യക്തമായ ചിത്രം ഉരുത്തിരിയും.