തൃശൂർ: മലയാള സിനിമ ഇന്ന് പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്, കളക്ഷനിലും തീയറ്ററിന്റെ എണ്ണത്തിലുമെല്ലാം റെക്കോർഡുകൾ പിറക്കുന്ന മലയാള സിനിമയിൽ വേൾഡ്
റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു മലയാള ചലച്ചിത്രം. രണ്ട് മണിക്കൂർ ദൈർഖ്യത്തിൽ ഒറ്റ ഷോട്ടിലാണ്  വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം മലയാളത്തിൽ യാഥാർത്യമായത്.

വട്ടം എന്ന ഫേസ്‌ബുക്ക് ലൈവായി ഒരുക്കിയ ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ നിഷാദ് ഹസനാണ് ലോകത്തിന് മുന്നിൽ തന്നെ അഭിമാനമായ് മലയാള സിനിമയെ ഉയർത്തിയത്. വട്ടത്തിന്റെ ടീം തന്നെ ടീം വട്ടം ബാനറിലാണ് ജയിക്കാനുള്ളതാണ് വിപ്ലവം ഒരുക്കിയത്. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ പ്രതിനിധിയായ ഗിന്നസ് സത്താർ അടൂരാണ് വേൾഡ് റെക്കോർഡ് വിപ്ലവത്തിന്റെ ക്രൂവിന് സമർപ്പിച്ചത.

ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെ ആയിരം പേരോളം അടങ്ങുന്ന അഭിനേതാക്കളാണ് വിപ്ലവത്തിൽ അഭിനയിക്കുന്നത്. ഇതിൽ അറുപതോളം പുതുമുഖങ്ങളായ കേന്ദ്ര കഥാപാത്രങ്ങളാണ് ഉള്ളത്. തൃശ്ശൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ ആരംഭിച്ച ഷൂട്ടിങ്ങ് ജെയ്ഹിന്ദ് മാർക്കറ്റിലും, അരിയങ്ങാടി, അയ്യന്തോൾ ലൈൻ എന്നിവിടങ്ങളിലൂടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെ അവസാനിക്കുകയായുരുന്നു.

തൃശൂർ സിറ്റിക്കുള്ളിൽ ഇലക്ഷൻ സമയത്ത് നടക്കുന്ന സംഭവ വികാസങ്ങളാണ് 2 മണിക്കൂർ ദൈർഖ്യമുള്ള ചലച്ചിത്രത്തിന്റെ ഇതിവൃത്തം. അതേ സമയം ചിത്രത്തിൽ മൂന്ന് പാട്ടുകളും രണ്ട് ഫൈറ്റ് സീനുകളും കൂടെത്തന്നെ ഒരു ഫ്‌ലാഷ്ബാക്ക് രംഗവും ഉൾപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

മെക്‌സിക്കൻ അപാരതയുടെ സംവിധായകനായ ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ചങ്ക്‌സ് ഒരുക്കിയ ഒമർ ലുലു ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങുകയും ചെയ്തു.

 

സംവിധായകനായ നിഷാദ് ഹസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഒറ്റഷോട്ട് ക്യാമറയിൽ പകർത്തിയത് പവി കെ പവനാണ്. മൂന്ന് പാട്ടുകൾ ഉള്ള ചിത്രത്തിന് ദിനു മോഹന്റെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനായകും മനുവും ചേർന്നാണ്. അധിൻ ഉള്ളൂരാണ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ വെത്യസ്ഥമാർന്ന പോസ്റ്റർ ഡിസൈൻ ചെയ്തത്. ഡിസംബറോടെ ചിത്രം തീയറ്ററിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം