- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേന്ദ്ര മന്ത്രിമാരിൽ അതി സമ്പന്നൻ ധനനന്ത്രി അരുൺ ജെയ്റ്റ്‌ലി; സ്വത്ത് വെളിപ്പെടുത്തിയ ജെയ്റ്റ്‌ലിയുടെ ആസ്തി 67.62 കോടി രൂപ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് കോടിയുടെ സ്വത്ത്; 92 അംഗ കേന്ദ്രമന്ത്രിസഭയിൽ വിവരങ്ങൾ വെളിപ്പെടുത്തിയത് 15 പേർ മാത്രം; സുതാര്യത ഉറപ്പു വരുത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവിലയോ?
ന്യൂഡൽഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രിമാരിൽ അതി സമ്പന്നൻ അരുൺ ജെയ്റ്റ്‌ലി. അദ്ദേഹം പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവർഷം 60.99 കോടിയായിരുന്നു. ഇതിൽ വൻ വർദ്ധനയാണ് ഒറ്റ വർഷം കൊണ്ട് രേഖപ്പെടുത്തിയത്. നാല് ബാങ്ക് അക്കൗണ്ടുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വർണാഭരണങ്ങളും ജെയ്റ്റ്‌ലിയുടെ പേരിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് ഇതിൽ ഒരുകോടി രൂപ. കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി വേറെയുമുണ്ട്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. 92 അംഗ കേന്ദ്രമന്ത്രിസഭയിൽ ഇവരടക്കം 15 പേർ മാത്രമാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്. സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യത
ന്യൂഡൽഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രിമാരിൽ അതി സമ്പന്നൻ അരുൺ ജെയ്റ്റ്‌ലി. അദ്ദേഹം പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവർഷം 60.99 കോടിയായിരുന്നു. ഇതിൽ വൻ വർദ്ധനയാണ് ഒറ്റ വർഷം കൊണ്ട് രേഖപ്പെടുത്തിയത്. നാല് ബാങ്ക് അക്കൗണ്ടുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വർണാഭരണങ്ങളും ജെയ്റ്റ്‌ലിയുടെ പേരിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് ഇതിൽ ഒരുകോടി രൂപ. കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി വേറെയുമുണ്ട്.
വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. 92 അംഗ കേന്ദ്രമന്ത്രിസഭയിൽ ഇവരടക്കം 15 പേർ മാത്രമാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.
സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, മേനകാ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ വിവരങ്ങൾ സമർപ്പിച്ചിട്ടില്ല. ഓഗസ്റ്റ് 31-നായിരുന്നു വിവരങ്ങൾ സമർപ്പിക്കേണ്ട അവസാനതീയതി.
പ്രധാനമന്ത്രിയുടെ സ്വത്ത് വിവരം
കൈവശമുള്ള പണം 1,49,700 രൂപ ( 2016ൽ 89,700രൂപ)
ബാങ്കിലെ സ്ഥിരനിക്ഷേപം 90,26,148 രൂപ
ദേശീയസന്പാദ്യ പദ്ധതിയിലെ നിക്ഷേപം 3,96,505 രൂപ
എൽ.ഐ.സി.പോളിസി 1,59,281 രൂപ
ആഭരണങ്ങൾ 1,28,273 രൂപ മൂല്യമുള്ള നാല് സ്വർണമോതിരങ്ങൾ.