കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ജനുവരി 15ന് ആരംഭിക്കും.മറ്റുവിമാനക്കമ്പനികൾ നൽകുന്നതിനേക്കാൾ 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് സർവ്വീസ് നടത്തുക. കോഴിക്കോട് കണ്ണൂർ സെക്ടറുകളിലേക്കും സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വൈകീട്ട് എട്ടുമണിക്ക് കുവൈത്തിൽനിന്ന് പുറപ്പെടുകയും പുലർച്ചെ 12.30ന് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് കൊച്ചി സർവീസ് ക്രമീകരിച്ചിട്ടുള്ളത്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ജസീറ എയർവേസ് സർവീസ ആരംഭിക്കുന്നുണ്ട്. ഹൈദരാബാദിലേക്കുള്ള പ്രതിദിന സർവീസ് നവംബറിൽ ആരംഭിച്ചിരുന്നു.