- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീസുരക്ഷ സംബന്ധിച്ച് പൊലീസിന്റെ ജാഗ്രതയെ അഭിനന്ദിച്ച് കെഎസ്‌യു നേതാവും അവതാരികയുമായ ജസ് ല മാടശ്ശേരി ; പിണറായി പൊലീസിനെ കെഎസ്‌യു നേതാവ് അഭിനന്ദിക്കുന്നത് ചർച്ചയാക്കി സി.പി.എം സൈബർ വാരിയേഴ്സ്; ഇതോടെ ആഭ്യന്തരം പരാജയമെന്നും എന്റേത് ഒറ്റപെട്ട സംഭവമെന്നും തീരുത്തി ജസ്ല
മലപ്പുറം: മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ശല്യചെയ്ത യുവാക്കൾക്കെതിരെ നൽകിയ പരാതിയിൽ വേഗത്തിൽ നീതി ഉറപ്പാക്കയതിനാണ് പൊലീസിനെ അഭിനന്ദിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും അവതാരികയുമായ ജസ്ല മാടശ്ശേരി രംഗത്തെത്തിയത്. നടുറോഡിൽ തന്നെ അപമാനിച്ച യുവാക്കളെ, പരാതി നൽകി 20 മിനുട്ടിനുള്ളിൽ മങ്കട പൊലീസ് പിടികൂടി മാതൃകയായെന്ന് ജസ്ല പറയുന്നു. സ്ത്രീസുരക്ഷയെ ഗൗരവമായി കാണുന്ന കേരള പൊലീസിന്റെ ജാഗ്രതയെ ആഭിനന്ദിക്കുന്നതായി ജസ്‌ല ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. യാത്രയ്ക്കിടെ ശല്യം ചെയ്ത യുവാക്കളുടെ വാഹനത്തിന്റെ നമ്പർ അടക്കം ജസ്‌ല മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി നൽകി 20 മിനിറ്റിനുള്ളിൽ ശല്യം ചെയ്ത യുവാക്കളെ പിടികൂടിയെന്ന് അറിയിച്ച് മങ്കട പൊലീസ് വിളിക്കുകയായിരുന്നെന്നും ജസ്ല വീഡിയോയിൽ പറയുന്നു. സ്ത്രീയെന്ന നിലയിൽ പൊലീസ് തന്നോട് കാണിച്ച ജാഗ്രതയേയും പരിഗണനയേയും അഭിന്ദിക്കുന്നുവെന്ന് ജസ്ല പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ പതറിപ്പോവരുതെന്നും വാഹനത്തിന
മലപ്പുറം: മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ശല്യചെയ്ത യുവാക്കൾക്കെതിരെ നൽകിയ പരാതിയിൽ വേഗത്തിൽ നീതി ഉറപ്പാക്കയതിനാണ് പൊലീസിനെ അഭിനന്ദിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും അവതാരികയുമായ ജസ്ല മാടശ്ശേരി രംഗത്തെത്തിയത്. നടുറോഡിൽ തന്നെ അപമാനിച്ച യുവാക്കളെ, പരാതി നൽകി 20 മിനുട്ടിനുള്ളിൽ മങ്കട പൊലീസ് പിടികൂടി മാതൃകയായെന്ന് ജസ്ല പറയുന്നു. സ്ത്രീസുരക്ഷയെ ഗൗരവമായി കാണുന്ന കേരള പൊലീസിന്റെ ജാഗ്രതയെ ആഭിനന്ദിക്കുന്നതായി ജസ്‌ല ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
യാത്രയ്ക്കിടെ ശല്യം ചെയ്ത യുവാക്കളുടെ വാഹനത്തിന്റെ നമ്പർ അടക്കം ജസ്‌ല മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി നൽകി 20 മിനിറ്റിനുള്ളിൽ ശല്യം ചെയ്ത യുവാക്കളെ പിടികൂടിയെന്ന് അറിയിച്ച് മങ്കട പൊലീസ് വിളിക്കുകയായിരുന്നെന്നും ജസ്ല വീഡിയോയിൽ പറയുന്നു.
സ്ത്രീയെന്ന നിലയിൽ പൊലീസ് തന്നോട് കാണിച്ച ജാഗ്രതയേയും പരിഗണനയേയും അഭിന്ദിക്കുന്നുവെന്ന് ജസ്ല പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ പതറിപ്പോവരുതെന്നും വാഹനത്തിന്റെ നമ്പറും വിവരങ്ങളും ഓർത്തുവെച്ച് പ്രതികരിക്കാൻ തയ്യാറാവണമെന്നും ജസ്ല എല്ലാ പെൺകുട്ടികളേയും ഉപദേശിക്കുന്നുണ്ട്.
ജസ്‌ലയുടെ ഫെയ്‌സബുക്ക് പോസ്റ്റ് സി.പി.എം അനുകൂല സൈബർ സംഘങ്ങൾ ചർച്ചയാക്കി. കോൺഗ്രസ് നേതാക്കൾ നിയമസഭയ്ക്കുള്ളിലും പുറത്തും ആക്രമിക്കുന്ന പിണറായി സർക്കാറിനെ കെഎസ്‌യു ജില്ലാ നേതാവ് അഭിനന്ദിക്കുന്നവെന്ന തരത്തിലായിരുന്നു ഇവരുടെ പ്രചരണം. സി.പി.എം ഗ്രൂപ്പുകളിൽ ഈ പ്രചരണം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.
പൊലീസിന്റെ മികച്ച പ്രവർത്തനം എന്ന തരത്തിലായിരുന്നു ഈ വീഡിയോ പ്രചരിപ്പിച്ചത്. ഇതോടെ വിശദീകരണവുമായി ജസ്‌ല വീണ്ടും ഫെയ്‌സബുക്കിൽ പോസ്റ്റിട്ടു. തന്റെ പോസ്റ്റിനെ വളച്ചൊടിക്കുകയായിരുന്നു വെന്ന് ജസ്‌ല പറയുന്നു. പെണ്ണിന്റെ മാനത്തിന് പുല്ല് വില പോലും കൊടുക്കാത്ത ഈ സർക്കാർ പരാജയം തന്നെയാണ്.മിഷേലും അവളുടെ അച്ഛനും, മഹിജയും തുടങ്ങി ഒട്ടനവധി സംഭവങ്ങൾ ഓർമിപ്പിക്കുന്നത് അഭ്യന്തരം വൻ പരാജയം തന്നെയാണ് എന്നാണ്. എന്റേത് ഒരു വേറിട്ട അനുഭവമാണെന്നും ജസ്‌ല പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിനെ രാഷട്രീയവത്കരിക്കാൻ നാണമുണ്ടൊ സഖാക്കളെ എന്നും ജസ്‌ല ചോദിക്കുന്നുണ്ട്.
ഈ പോസ്റ്റിനും കമന്റുകൾ ഏറെയാണ്. ജസ്‌ലയെ അനുകൂലിച്ചും എതിർത്തുമാണ് പ്രതികരണങ്ങൾ. പൊലീസ് നല്ലതു ചെയ്യുമ്പോൾ അതിന്റെ ക്രഡിറ്റ് പൊലീസിനും പാളിച്ചയുണ്ടാകുമ്പോൾ പഴി സർക്കാറിനും ഇത് ശരായല്ലെന്നാണ് കൂടതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.