തിരുവനന്തപുരം:തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹൻലാലുമൊത്ത് അടുത്തിടപഴകുന്ന ഒരു രംഗം. ഈ രംഗത്തിൽ അഭിനയിക്കാൻ മടിച്ച് പലരും പിന്മാറി. ഒടുവിൽ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ജെബി ജംഗ്ഷൻ പരിപാടിയിലാണ് മീര ആ രംഗത്തെ കുറിച്ച് മനസ് തുറന്നത്.

തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നാണ് മീര വാസുദേവൻ പറയുന്നത്. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സംവിധായകൻ ബ്ലസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. എന്നാൽ ഒരു ഒറ്റ കണ്ടീഷൻ മാത്രമാണ് മീര ബ്ലസിക്ക് മുന്നിൽ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാൻഡ്.സംവിധായകൻ ബ്ലസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമാറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.

കൈരളി ഓൺലൈനിൽ ജെബി ജംഗ്ഷനെ കുറിച്ച് വന്ന കർട്ടൻ റെയ്‌സറിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. തുടർന്ന് പല ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു.എന്നാൽ, തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ആരോപണവുമായി മീരാ വാസുദേവ് ജെബി ജംഗ്ഷനെതിരെ രംഗത്തെത്തിയിരിക്കുയാണ്.'ഷോയിൽ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ, പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂട്ടിച്ചേർത്തുകൊഴുപ്പിക്കുകയും ചെയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.'

എന്നാൽ, മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഉണ്ടായിട്ടില്ലെന്നാണ് പോസ്‌റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത നൽകുന്ന വിശദീകരണം.12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്. സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്‌ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.

മീരാ വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
:

'ജെബി ജംഗഷ്ൻ ശനിയാഴ്ചയും ഞായറാഴ്ചയുമായി സംപ്രേഷണം ചെയ്യുന്നു. ഷോ ചെയ്യുന്ന സമയത്ത് തന്നെ ഞാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്റെ വീട്ടിൽ ഒരു കൊച്ചുകുട്ടി ഈ ഷോ കാണുന്നുണ്ടെന്നും അവൻ എന്നെ മാത്രമല്ല, അഭിമുഖം നടത്തുന്ന വ്യക്തി അവന്റെ അമ്മയോട് പെരുമാറുന്നത് ഏതുതരത്തിലാണെന്ന കാര്യവും വിലയിരുത്തുമെന്നും ഓർമ്മിപ്പിച്ചിരുന്നു.എന്നാൽ,ഷോയിലാകട്ടെ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂടി പിന്നീട് ചേർത്തുകൊഴുപ്പിക്കുകയും ചയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.

എന്നാൽ,ഞാൻ കരുത്തുള്ളവളും ആത്മവിശ്വാസമുള്ളവളുമാണ്. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറുമ്പോൾ, അത് നമ്മളെയല്ല മോശക്കാരാക്കുക, മറിച്ച് അത് അവരുടെ യഥാർഥ സ്വഭാവത്തെ തുറന്നുകാട്ടുകയാണ്.എനിക്ക് ഈ ഷോയെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, ഷോയിൽ പങ്കെടുക്കാമെന്ന് നൽകിയ വാക്കുപാലിക്കുകയായിരുന്നു.ഒരു പ്രൊഫഷണൽ എന്ന നിലയിലും ആത്മവിശ്വാസമുള്ള കരുത്തുറ്റ സ്ത്രീ എന്ന നിലയിലും, ഷോ കാണുന്നവർ എന്റെ വാക്കുകളെ തുണയ്ക്കുന്ന ബുദ്ധിയുള്ള,മനുഷ്യത്വമുള്ളവരായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.നിങ്ങൾ ഒരു സ്ത്രീയെ കുറിച്ച് മോശമായി എന്തെങ്കിലും പ്രചരിപ്പിക്കുമ്പോൾ നിങ്ങൾ അവരെ മാത്രമല്ല, എല്ലാ സ്ത്രീകളെയും പ്രത്യേകിച്ച് നിങ്ങളുടെ തന്നെ അമ്മയെയും,സഹോദരിമാരെയും, ഭാര്യയെയുമാണ് അപമാനിക്കുന്നതെന്ന് ദയവായി ഓർക്കുക. സിനിമാ വ്യവസായത്തിലുള്ളവരെ താറടിക്കുന്നതിലൂടെ ത്രില്ലടിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും, സൗഭാഗ്യങ്ങളും നേരുന്നു.

മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ
ഉണ്ടായിട്ടില്ലെന്ന് പോസ്‌റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത
---------------------------------
ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെബി ജംഗ്ഷനിൽ പങ്കെടുത്ത ചലച്ചിത്ര താരം മീരാ വാസുദേവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വളച്ചൊടിച്ച വാർത്തകളുമായി ഖആ ജംഗ്ഷന് ബന്ധമില്ലെന്ന് പോസ്റ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത. ജെബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടി അഭിമുഖത്തിന് എത്തുന്ന ഏതൊരു അതിഥിയുടേയും പ്രൊഫഷണൽ ജീവിതത്തിന്റെ എല്ലാ
പാതകളിയൂടെയും കടന്ന് പോകുന്നു. മീര വാസുദേവ് അഭിനയിച്ച ബ്ലസ്സി ചിത്രം ആയിരുന്ന തന്മാത്ര. ഇതിൽ കഥാപാത്രത്തിന് മിഴിവ് നൽകാൻ മീരാ വാസുദേവ് ആർജ്ജവത്തോടെ പല രംഗത്തിലും അഭിനയിക്കുന്നുണ്ട്. അതിലൊരു രംഗമാണ് മോഹൻലാൽ നഗ്‌നനായി
അഭിനയിക്കുന്ന ചിത്രത്തിലെ രംഗം.

ഈ രംഗത്തിൽ മീരയുമുണ്ടായിരുന്നു. ഈ രംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ഇത്രയും ബോൾഡായി അഭിനയിക്കുന്നതിലേ തന്റേടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. മീര ആ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായ മോഹൻലാലാണ് ഈ രംഗത്ത് തനിക്ക് അഭിനയിക്കാൻ ധൈര്യം നൽകിയത് എന്നും മീര പറഞ്ഞു. ഇത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഉണ്ടായി. ഇത് സംബന്ധിച്ച് കൈരളി ന്യൂസ് ഓൺലൈൻ നൽകിയ വാർത്തയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചു. 12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്.

സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്‌ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.