- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ: പയ്യന്നൂരിൽഅനധികൃത ചെങ്കൽ ഖനനത്തിനെതിരെ റവന്യു വകുപ്പ് നടപടികൾ കർശനമാക്കി. താലൂക്കിൽ എരമം ഒയോളത്ത് നടത്തിയ പരിശോധനയിൽ അനധികൃത ചെങ്കൽ ഖനനത്തിനിടെ ഒരു ജെസിബിയും രണ്ട് ടിപ്പർ ലോറികളും അധികൃതർ പിടിച്ചെടുത്തു. സർക്കാർ ഭൂമിയിൽ പോലും കയ്യേറി അനധികൃത ഖനനം നടത്തുന്നുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് പയ്യന്നൂർ തഹസിൽദാരുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയത്. എരമം വില്ലേജ് ഓഫീസർ എം ടി.സുജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങൾ പെരിങ്ങോം പൊലീസിന് കൈമാറി.
അനധികൃത ഖനനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് താലൂക്ക് തലത്തിൽ പ്രത്യേക റവന്യു സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്. കഴിഞ്ഞയാഴ്ച എരമം, രാമന്തളി വില്ലേജുകളിൽ നിന്ന് അനധികൃതമായി ചെങ്കല്ല്, മണ്ണ് ഖനനത്തിലേർപ്പെട്ട നിരവധി ടിപ്പർ ലോറികളും ജെസിബികളും പിടിച്ചെടുത്തിരുന്നു.
മറുനാടന് ഡെസ്ക്