- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഇടത്തോട്ടൊരു കണ്ണുമായി വീരനും കൂട്ടരും; ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് വീരേന്ദ്രകുമാർ; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചെന്ന് ശ്രേയാംസ്; ജെഡിയുവിന്റെ മുന്നണിമാറ്റ ചർച്ചകൾ വീണ്ടും സജീവം
കോഴിക്കോട്: കഴിഞ്ഞ കുറെക്കാലമായി എംപി വീരേന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു തങ്ങളുടെ പഴയ ലാവണമായ ഇടതുമുന്നണിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ അവരെ പലതവണ സ്വാഗതം ചെയ്തതുമാണ്. എന്നാൽ പല പല കാരണങ്ങളാൽ ജെ.ഡി.യു യു.ഡി.എഫിൽ തുടരുകയയിരുന്നു. എന്നാൽ ഇത് അധികാലം നീണ്ടുനിൽക്കില്ല എന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്നണിമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ പരസ്യമായ പറഞ്ഞ വീരനും മകൻ ശ്രോയാസും കോൺഗ്രസിനെതിരെ ശക്തമായ രംഗത്തെത്തുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചെന്ന് ശ്രേയാംസ് കടുത്ത ഭാഷയിൽ പറയുകയും ചെയതതോടെ സോഷ്യലിസ്റ്റുകളുടെ മുന്നണിമാറ്റം വീണ്ടും ചർച്ചയാവുകയാണ്. ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് എംപി. വീരേന്ദ്രകുമാർ എംപി ഇന്നലെ കോഴിക്കോട്ട് പറഞ്ഞു. അധികാരത്തിനുവേണ്ടി സോഷ്യലിസ്റ്റുകൾ നടന്നിട്ടില്ലെന്നും അസംബ്ലിയിലും ലോക്സഭയിലും ഇപ്പോൾ പാർട്ടിക്ക് അംഗങ്ങളില്ല
കോഴിക്കോട്: കഴിഞ്ഞ കുറെക്കാലമായി എംപി വീരേന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു തങ്ങളുടെ പഴയ ലാവണമായ ഇടതുമുന്നണിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ അവരെ പലതവണ സ്വാഗതം ചെയ്തതുമാണ്.
എന്നാൽ പല പല കാരണങ്ങളാൽ ജെ.ഡി.യു യു.ഡി.എഫിൽ തുടരുകയയിരുന്നു. എന്നാൽ ഇത് അധികാലം നീണ്ടുനിൽക്കില്ല എന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്നണിമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ പരസ്യമായ പറഞ്ഞ വീരനും മകൻ ശ്രോയാസും കോൺഗ്രസിനെതിരെ ശക്തമായ രംഗത്തെത്തുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചെന്ന് ശ്രേയാംസ് കടുത്ത ഭാഷയിൽ പറയുകയും ചെയതതോടെ സോഷ്യലിസ്റ്റുകളുടെ മുന്നണിമാറ്റം വീണ്ടും ചർച്ചയാവുകയാണ്.
ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് എംപി. വീരേന്ദ്രകുമാർ എംപി ഇന്നലെ കോഴിക്കോട്ട് പറഞ്ഞു. അധികാരത്തിനുവേണ്ടി സോഷ്യലിസ്റ്റുകൾ നടന്നിട്ടില്ലെന്നും അസംബ്ലിയിലും ലോക്സഭയിലും ഇപ്പോൾ പാർട്ടിക്ക് അംഗങ്ങളില്ലെങ്കിലും ഇടത്ഫവലത് മുന്നണികൾക്കു ജെ.ഡി.യുവിനെ എഴുതിത്ത്ത്ത്തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ജനതാദൾഫയു ജില്ല സജീവാംഗങ്ങളുടെ കൺവെൻഷനിൽ മൂർത്തീദേവി പുരസ്‌കാരം ലഭിച്ചതിനുള്ള സ്വീകരണത്തിനുശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു വീരേന്ദ്രകുമാർ.
ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷ എന്നാണോ രാഷ്ട്രീയപാർട്ടികൾ പഠിക്കുന്നത് അപ്പോൾമാത്രമേ അതു ജനങ്ങളുടെ പാർട്ടിയാവുകയുള്ളൂ. ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ജർമനിയിലും ഇറ്റലിയിലും ഫാഷിസത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. അതുപോലെ ഇന്ത്യയിലൊരു ഫാഷിസ്റ്റ് ചരിത്രം രൂപപ്പെട്ടുവരുന്നുണ്ട്. തോറ്റാലും ജയിച്ചാലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിലും വയനാട്ടിലും കോൺഗ്രസുകാർ ജെ.ഡി.യുവിനെ പരാജയപ്പെടുത്തിയതാണെന്ന് ദേശീയ സെക്രട്ടറി എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. പാർട്ടിയുടെ സജീവാംഗങ്ങളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ കോൺഗ്രസിനും ജെ.ഡി.യുവിനും മാത്രം സ്വാധീനമുള്ള ബൂത്തുകളിൽപോലും വോട്ട് ഗണ്യമായി കുറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായാണ് ജെ.ഡി.യുവിന് പരാജയം സംഭവിച്ചത്.
വടകര നിയോജകമണ്ഡലത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ജെ.ഡി.യു തോൽവി നേരിടേണ്ടിവരും. ഇവിടെനിന്ന് പാർട്ടി ജയിച്ചാൽ ജെ.ഡി.യുവി!!െന്റ സ്ഥിരം മണ്ഡലമായി വടകര മാറും എന്നതിനാലാണ് പാർട്ടിയെ ഇവിടെ തോൽപിക്കുന്നത്. ഇത്തരം വിഷയങ്ങൾ മുന്നിൽകണ്ട് ത്രിതല പഞ്ചായത്തു മുതൽ പാർട്ടി ജയിച്ചുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾഫയു ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ പൊന്നാടയണിയിച്ചു. ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആർ.എൻ. രഞ്ജിത്ത്, വി. കുഞ്ഞാലി, എം.കെ. ഭാസ്‌കരൻ, കെ. ശങ്കരൻ മാസ്റ്റർ, പി. കിഷൻ ചന്ദ്, എൻ.കെ. വത്സൻ, പി.എം. തോമസ്, എം വി അജിത, ഭാസ്‌കരൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.