- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തിനിടെ ജിദ്ദയിൽ അറസ്റ്റിലായ നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തോളം; പരിശോധനയും ക്യാമ്പയ്നെയും ഊർജ്ജിതം
ജിദ്ദ: കഴിഞ്ഞ ആറ് മാസത്തിനിടെ ജിദ്ദയിൽ അറസ്റ്റിലായ നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തോളം ആയതായി കണക്ക്. ജിദ്ദ പൊലീസ് ഞായറാഴ്ച പുറത്തുവിട്ട വിവരങ്ങളിലാണ് പരിശോധന ശക്തമാക്കി ആറുമാസങ്ങൾക്കുശേഷം ജിദ്ദയിൽ നിന്നും മാത്രം പിടികൂടിയ വിദേശി തൊഴിലാളികളുടെ എണ്ണം ഒരുലക്ഷത്തോളം കവിഞ്ഞതായി വ്യക്തമാക്കിയിരിക്കുന്നത്. തൊഴിൽ, റസിഡ
ജിദ്ദ: കഴിഞ്ഞ ആറ് മാസത്തിനിടെ ജിദ്ദയിൽ അറസ്റ്റിലായ നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തോളം ആയതായി കണക്ക്. ജിദ്ദ പൊലീസ് ഞായറാഴ്ച പുറത്തുവിട്ട വിവരങ്ങളിലാണ് പരിശോധന ശക്തമാക്കി ആറുമാസങ്ങൾക്കുശേഷം ജിദ്ദയിൽ നിന്നും മാത്രം പിടികൂടിയ വിദേശി തൊഴിലാളികളുടെ എണ്ണം ഒരുലക്ഷത്തോളം കവിഞ്ഞതായി വ്യക്തമാക്കിയിരിക്കുന്നത്.
തൊഴിൽ, റസിഡൻസി നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായത് 100045 പേരെന്ന് ജിദ്ദ പൊലീസ് മേധാവി മേജർ ജനറൽ മുസൗദ് അൽ അദ്വാനി വ്യക്തമാക്കി. അൽ അദ്വാനിയുടെ നേതൃത്വത്തിലാണ് വിവിധ ഏജൻസികളെ ക്രോഡീകരിച്ച് നിയമവിരുദ്ധ തൊഴിലാളികളെ അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടായത്.
നിയമവിരുദ്ധ തൊഴിലാളികൾ അധികമായി തങ്ങുന്ന ഭാഗങ്ങളിലാണ് പരിശോധനകൾ ഊർജ്ജിതമാക്കിയതെന്ന് അൽ അദ്വാനി പറഞ്ഞു. ജിദ്ദ ഗവൺമെന്റിന്റെയും പ്രിൻസ് മിഷാൽ ബിൻ മജീദിന്റെയും നിർദ്ദേശപ്രകാരമാണ് പരിശോധനകൾ നടത്തിയത്. നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടിയത് വീടുകളിൽ നിന്നും ഗസ്റ്റ് ഹൗസുകളിൽ നിന്നും തെരുവിൽ നിന്നും മാളുകളിൽ നിന്നുമാണ്. പിടിയിലായവരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികാരികൾ വ്യക്തമാക്കുന്നു. കാമ്പയിൻ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ തുടരുമെന്ന് അൽ അദ്വാനി വ്യക്തമാക്കി