പൺ സ്‌കൂൾ പത്താം ക്‌ളാസ് പരീക്ഷയിൽ രണ്ട് വിഷയത്തിൽ തോറ്റിതിന്റെ വിഷമത്തിൽ നാടുവിട്ട മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് പത്തനംതിട്ട സ്വദേശി നാസറിന്റെ മകൻ ബിനാസിനെ കാണാതാവുന്നത്.

വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് കത്തെഴുതി വച്ചാണ് വീട് വിട്ടിറങ്ങിയിരിക്കുന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം കാത്തിരുന്ന കുടുംബം കകിലോ രണ്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവം അറിഞ്ഞ ഉടനെ തന്നെ ബിനാസിന്റെ മാതാവ് ബോധരഹിതയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൈവശം ഇഖാമയുള്ളതിനാൽ മക്കയിലാ, മദീനയിലോ പോയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം.കണ്ട് കിട്ടന്നുവർ ഉടൻ തന്നെ 0549 372 377 എന്ന നമ്പറിൽ ബന്ധപ്പെടണം.