- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഇഇ മെയിൻ ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിൽ; ഡിസംബർ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ജനുവരി 15
ന്യൂഡൽഹി: അടുത്തവർഷത്തെ ഐഐടികൾ ഉൾപ്പെടെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ൻ ആദ്യ ഘട്ടം ഫെബ്രുവരിയിൽ നടക്കും. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ഡിസംബർ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 16 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാനതീയതി തൊട്ടുമുൻപത്തെ ദിവസമായ ജനുവരി 15 ആണ്.
ഫെബ്രുവരി 22 മുതൽ 25 വരെയാണ് ആദ്യ ഘട്ടം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് മറ്റു ഘട്ടങ്ങൾ. ജനുവരി ആദ്യ ആഴ്ച ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ സംഘടിപ്പിക്കുക.
നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മറുനാടന് മലയാളി ബ്യൂറോ
Next Story