- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കും; തീരുമാനം കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്
ന്യൂഡൽഹി: ഈ വർഷം ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. സിബിഎസ്ഇയും മറ്റു വിവിധ ബോർഡുകളും സിലബസ് കുറച്ചതു പരിഗണിച്ചാണ് എൻട്രൻസ് പരീക്ഷയുടെ സിലബസും വെട്ടിച്ചുരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഇതിനായി നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻടിഎ) ചുമതലപ്പെടുത്തി. സിബിഎസ്ഇ വാർഷിക പരീക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭിപ്രായം അറിഞ്ഞ ശേഷമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story