- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്; എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്; ലെനയുടെ അഭിനയം ഓവറായി എന്നുള്ള വിമർശനത്തിന് മറുപടിയുമായി ജീത്തു ജോസഫ്
കൊച്ചി:പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി വൻ വിജയമായി മുന്നേറുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ലെനക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്ഒരു സംവിധായകൻ എന്ന നിലയിൽ താൻ ആവശ്യപ്പെട്ടതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയതെന്നും കഥാപാത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജിത്തു തന്റെ മറിപടി പറഞ്ഞത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രിയപ്പെട്ട പ്രേക്ഷകരോട്, ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി... അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്... ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്... എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്... 18 ആം വയസിൽ വിവാഹം കഴിഞ്
കൊച്ചി:പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി വൻ വിജയമായി മുന്നേറുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ലെനക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്ഒരു സംവിധായകൻ എന്ന നിലയിൽ താൻ ആവശ്യപ്പെട്ടതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയതെന്നും കഥാപാത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജിത്തു തന്റെ മറിപടി പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട പ്രേക്ഷകരോട്,
ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി... അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്... ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്... എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്... 18 ആം വയസിൽ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്... ഒരു സാഹചര്യത്തിൽ തന്റെ മകൻ കൂടുതൽ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോൾ സ്വന്തം ഭർത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോൾ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാൻ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്... ഞാൻ എന്ന സംധായകൻ ആവശ്യപ്പെട്ടതിനെ അതിന്റെ പൂർണ്ണതയിൽ തന്നെ അത്തരിപ്പിക്കാൻ ഈ ചിത്രത്തിലും അവർക്ക് കഴിഞ്ഞു... അഭിപ്രായപ്രകടനങ്ങൾ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ...
എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്