- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു നടനെ സംബന്ധിച്ചിടത്തോളം സൂപ്പർതാര പദവി എന്ന് പറയുന്നത് വലിയ ബാധ്യതയാണ് ; പ്രതിച്ഛായയ്ക്ക് കോട്ടം വരുമെന്ന് ഭയന്ന് ഒരാൾ അയാളിലെ നടനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകരുത്' ; സിനിമയിലെ സൂപ്പർതാര പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് ഹിറ്റ് മേക്കർ ജീത്തു ജോസഫ് ; കാളിദാസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ജോലികളിലാണെന്നും ജീത്തു
കൊച്ചി: സൂപ്പർ താരപദവികൾ അരങ്ങ് വാഴുന്ന സിനിമാ സംസ്‌കാരമാണ് ഇപ്പോഴും ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. ബോളിവുഡിലും കോളിവുഡിലുമെല്ലാം സൂപ്പർ താരങ്ങൾക്ക് പ്രാധാന്യം നൽകി മാത്രം തിരക്കഥ വരെ രൂപീകരിക്കുന്ന പ്രവണത ഇപ്പോഴും മാറിയിട്ടില്ലെന്നുള്ളത് വിചിത്രമായ ഒന്നുതന്നെയാണ്. പ്രതിഛായ നഷ്ടപ്പെടുമെന്ന് പേടിച്ച് കൊണ്ട് മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന താരങ്ങളുടെ പ്രവണത വരും കാലത്ത് സിനിമയ്ക്ക് ഗുണകരമാവില്ലെന്ന സൂചനയാണ് സംവിധായകൻ ജീത്തു ജോസഫിന്റെ വാക്കുകളിൽ നിന്നും പ്രതിഫലിക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം സൂപ്പർ സ്റ്റാർ എന്ന പദവി വലിയ ബാധ്യതയാണെന്നും അതിനാൽ തന്നെ മലയാള സിനിമയിൽ ഇനിയൊരു സൂപ്പർ താരം ഉണ്ടാകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഒരാൾ സൂപ്പർസ്റ്റാറായി കഴിഞ്ഞാൽ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു കൂട്ടിച്ചേർത്തു.സൂപ്പർതാര പദവിയെ എതിർത്ത് ജീത്തു പറ
കൊച്ചി: സൂപ്പർ താരപദവികൾ അരങ്ങ് വാഴുന്ന സിനിമാ സംസ്‌കാരമാണ് ഇപ്പോഴും ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. ബോളിവുഡിലും കോളിവുഡിലുമെല്ലാം സൂപ്പർ താരങ്ങൾക്ക് പ്രാധാന്യം നൽകി മാത്രം തിരക്കഥ വരെ രൂപീകരിക്കുന്ന പ്രവണത ഇപ്പോഴും മാറിയിട്ടില്ലെന്നുള്ളത് വിചിത്രമായ ഒന്നുതന്നെയാണ്. പ്രതിഛായ നഷ്ടപ്പെടുമെന്ന് പേടിച്ച് കൊണ്ട് മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന താരങ്ങളുടെ പ്രവണത വരും കാലത്ത് സിനിമയ്ക്ക് ഗുണകരമാവില്ലെന്ന സൂചനയാണ് സംവിധായകൻ ജീത്തു ജോസഫിന്റെ വാക്കുകളിൽ നിന്നും പ്രതിഫലിക്കുന്നത്.
ഒരു നടനെ സംബന്ധിച്ചിടത്തോളം സൂപ്പർ സ്റ്റാർ എന്ന പദവി വലിയ ബാധ്യതയാണെന്നും അതിനാൽ തന്നെ മലയാള സിനിമയിൽ ഇനിയൊരു സൂപ്പർ താരം ഉണ്ടാകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഒരാൾ സൂപ്പർസ്റ്റാറായി കഴിഞ്ഞാൽ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു കൂട്ടിച്ചേർത്തു.സൂപ്പർതാര പദവിയെ എതിർത്ത് ജീത്തു പറഞ്ഞ വാക്കുകൾ ഇങ്ങനെ.
'മലയാളത്തിൽ ഇനിയൊരു സൂപ്പർസ്റ്റാർ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കൾക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാർ ആരും സൂപ്പർതാരങ്ങളാകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാൾ അയാളിലെ നടനെ നിയന്ത്രിച്ചാൽ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്'.
താൻ സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിനെ കലാഭവൻ ഷാജോൺ തല്ലുന്ന രംഗമുണ്ട്. സിനിമയ്ക്കും കഥാപാത്രത്തിനും വളരെ അനിവാര്യമായ രംഗമായിരുന്നു അത്. എന്നാൽ ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന് പറഞ്ഞ് പലരും അക്കാര്യത്തോട് യോജിച്ചില്ല. സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നുമാണ് ലാലേട്ടൻ ഇതിനോട് പ്രതികരിച്ചത്.
ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമൽഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകർ ഉൾക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്'- ജീത്തു പറയുന്നു.
നടൻ ജയറാമിന്റെ മകൻ കാളിദാസനെ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന മിസ്റ്റർ ആൻഡ് മിസിസ്സാണ് റൗഡിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമ. കോമഡിയാണ് ചിത്രത്തിന്റെ പ്രമേയമെന്നും വലിയൊരു ക്വട്ടേഷൻ സംഘം രൂപീകരിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ അതിന് ത്രാണിയില്ലാത്ത അഞ്ച് യുവാക്കളുടെ കഥയാണ് ചിത്രമെന്നും ജീത്തു പറയുന്നു. ഇവർക്കിടയിലേക്ക് തന്റേടിയായ ഒരു പെൺകുട്ടി കടന്നു വരുന്നനതും അവരും ആ പെൺകുട്ടിയും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ജീത്തു ജോസഫ് പറഞ്ഞു.