- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി കൈയൊഴിഞ്ഞെങ്കിലും സമരത്തിന് ചൂട് പിടിച്ചു; ജെല്ലിക്കെട്ടിന് വേണ്ടി സമരം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു; ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ സർവ്വ താരങ്ങളും തെരുവിലേക്ക്; ഇന്നത്തെ സമ്പൂർണ്ണ ഹർത്താൽ തമിഴ്നാടിനെ നിശ്ചലമാക്കും
ചെന്നൈ: പരമ്പരാഗത ആചാരമായ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിയമതടസ്സങ്ങൾക്കൾക്കെതിരേ വിവിധസംഘടനകൾ നടത്തിയ സമരാഹ്വാനത്തെത്തുടർന്ന് തമിഴ്‌നാട് ഇന്ന് നിശ്ചലമാക്കും. ജെല്ലിക്കെട്ടുപ്രശ്നത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ചെന്നൈ മറീനാതീരത്തു നടത്തുന്ന സമരം എല്ലാ അർത്ഥത്തിലും കരുത്താർജ്ജിക്കുകയാണ്. പ്രശ്‌നപരിഹാരം തേടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം കടുക്കാനാണ് സാധ്യത. തമിഴ് സിനിമാ താരങ്ങളും ഒന്നടങ്കം പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പുതുച്ചേരിയിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ പിന്തുണയോടെ ഇന്നു ബന്ദ്. ചലച്ചിത്ര താരങ്ങൾ ഇന്ന് ഉപവാസ സമരം നടത്തും. സംഗീത സംവിധായകൻ എ.ആർ. റഹ്മാനും നിരാഹാരമിരിക്കും. അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിക്കും. സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കില്ല. ചില ജില്ലകളിൽ പെട്രോൾ ബങ്കുകളും അടച്ചിടും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ജെല്ലിക്കെട്ടിന് അനുമതി നൽകി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴ
ചെന്നൈ: പരമ്പരാഗത ആചാരമായ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിയമതടസ്സങ്ങൾക്കൾക്കെതിരേ വിവിധസംഘടനകൾ നടത്തിയ സമരാഹ്വാനത്തെത്തുടർന്ന് തമിഴ്‌നാട് ഇന്ന് നിശ്ചലമാക്കും. ജെല്ലിക്കെട്ടുപ്രശ്നത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ചെന്നൈ മറീനാതീരത്തു നടത്തുന്ന സമരം എല്ലാ അർത്ഥത്തിലും കരുത്താർജ്ജിക്കുകയാണ്. പ്രശ്‌നപരിഹാരം തേടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം കടുക്കാനാണ് സാധ്യത. തമിഴ് സിനിമാ താരങ്ങളും ഒന്നടങ്കം പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പുതുച്ചേരിയിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ പിന്തുണയോടെ ഇന്നു ബന്ദ്.
ചലച്ചിത്ര താരങ്ങൾ ഇന്ന് ഉപവാസ സമരം നടത്തും. സംഗീത സംവിധായകൻ എ.ആർ. റഹ്മാനും നിരാഹാരമിരിക്കും. അഭിഭാഷകർ കോടതി ബഹിഷ്‌ക്കരിക്കും. സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കില്ല. ചില ജില്ലകളിൽ പെട്രോൾ ബങ്കുകളും അടച്ചിടും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ജെല്ലിക്കെട്ടിന് അനുമതി നൽകി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട് സാംസ്‌കാരിക പ്രാധാന്യം ഉൾക്കൊണ്ട്, തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കു പിന്തുണ നൽകാമെന്നും അറിയിച്ചു. അതിനിടെ സമരത്തിൽ ഇടപെടുന്നില്ല സുപ്രീംകോടതിയും വ്യക്തമാക്കി. സമരക്കാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകിയവരോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു.
തമിഴകത്തെ പഴയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു സമാനമായ വിദ്യാർത്ഥി യുവജന മുന്നേറ്റം സംസ്ഥാന സർക്കാരിനോ പാർട്ടികൾക്കോ നിയന്ത്രിക്കാനാകാത്ത വിധം വ്യാപിക്കുകയാണ്. സംസ്ഥാനത്തെങ്ങും കോളജ് വിദ്യാർത്ഥികൾ തെരുവിൽ. ജെല്ലിക്കെട്ട് അനുവദിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപനം. അതിനിടെ സ്വന്തം നിലയിൽ ഓർഡിനൻസ് കൊണ്ടു വരുന്നതുൾപ്പെടെയുള്ള നിയമവഴികൾ ആലോചിക്കുകയാണു തമിഴ്‌നാട് സർക്കാർ. സംസ്ഥാന സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്ന് അറ്റോണി ജനറൽ മുകുൾ റോഹത്ഗിയുടെ നിയമോപദേശം ലഭിച്ചു കഴിഞ്ഞു.
തമിഴ്‌നാട്ടിൽ കടകൾ വെള്ളിയാഴ്ച അടച്ചിടാൻ 'വണികർ സംഘങ്ങളിൻ പേരമൈപ്പ്' ആഹ്വാനം ചെയ്തു. ഓട്ടോറിക്ഷകളും ടാക്സിവാഹനങ്ങളും റോഡിലിറങ്ങില്ല. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ പത്തുതൊഴിലാളിസംഘടനകൾ പണിമുടക്കും. സ്‌കൂൾ അടച്ചിടുമെന്ന് മെട്രിക്കുലേഷൻ, സി.ബി.എസ്.ഇ. സ്‌കൂൾ അസോസിയേഷനുകൾ അറിയിച്ചിട്ടുണ്ട്. ഡി.എം.കെ.പ്രവർത്തകർ സംസ്ഥാനവ്യാപകമായി തീവണ്ടികൾ ഉപരോധിക്കും. സിനിമാതിയേറ്ററുകൾ വെള്ളിയാഴ്ച പ്രവർത്തിക്കില്ലെന്ന് ചലച്ചിത്രസംഘടനകൾ അറിയിച്ചു. ഫലത്തിൽ ഇന്ന് തമിഴ്‌നാട്ടിൽ സമ്പൂർണ്ണ ഹർത്താലായിരിക്കും.
മറീനാബീച്ചിലേക്ക് ചെന്നൈയിലെയും സമീപജില്ലകളിലെയും കോളേജ്, സ്‌കൂൾവിദ്യാർത്ഥികളുടെ ഒഴുക്കുതുടരുകയാണ്. വിദ്യാർത്ഥികളോട് അനുഭാവംപ്രകടിപ്പിച്ച് ജോലി ബഹിഷ്‌കരിച്ച് ഒട്ടേറെ യുവാക്കളും എത്തുന്നുണ്ട്. ബുധനാഴ്ചത്തെ അപേക്ഷിച്ച് വിദ്യാർത്ഥിനികളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ജെല്ലിക്കെട്ട് നടത്താൻ അനുമതിലഭിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥിനേതാക്കൾ പറഞ്ഞു. സമരത്തിന് പിന്തുണപ്രഖ്യാപിച്ച് കൂടുതൽ രാഷ്ട്രീയപ്പാർട്ടികളും ഇതരസംഘടനകളും രംഗത്തെത്തി. ചലച്ചിത്രതാരങ്ങളായ സത്യരാജ്, കാർത്തിക്, മൻസൂർ അലിഖാൻ എന്നിവരും പിന്തുണയുമായി സമരമുഖത്തെത്തി. മധുര, സേലം, തിരുച്ചിറപ്പള്ളി, പുതുച്ചേരി, കാഞ്ചീപുരം എന്നിവിടങ്ങളിലും വിദ്യാർത്ഥികൾ സമരം നടത്തുന്നുണ്ട്.
ജെല്ലി, കെട്ട് എന്നീ വാക്കുകളിൽനിന്നുള്ള പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സവ്രണം /വെള്ളി നാണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായികവിനോദം ആണിത്. ബിസി 400-100 മുതൽ പ്രചാരത്തിൽ. പൊങ്കലിനോടനുബന്ധിച്ചു കൊണ്ടാടുന്നു. ചെറിയ ഇടവഴിയിലൂടെ മൈതാനത്തേക്കു കുതിച്ചെത്തുന്ന കാളയെ മുതുകിൽ പിടിച്ചു കീഴ്പ്പെടുത്തുകയോ ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ കാളയുടെ മുതുകിൽപിടിച്ചു തൂങ്ങി നിൽക്കുകയോ ചെയ്യുന്നവർ ജേതാക്കൾ.



