ജെല്ലിക്കെട്ടിനെ പശ്ചാത്തലമാക്കി തമിഴ് സിനിമ ഒരുങ്ങുന്നു, സന്താനദേവൻ എന്നാണ് ചിത്രത്തിന്റെ പേര്. പരുത്തിവീരൻ, റാം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേനായ അമീർ സുൽത്താനാണ് സംവിധായകൻ.

ആര്യയും സഹോദരൻ സത്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആദ്യമായാണ് ഇവർ ഒന്നിച്ചഭിനയിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയെന്നും സൂചനയുണ്ട്. ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്ന ആര്യയുടെ ചിത്രവുമായി സന്താനദേവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവന്നു കഴിഞ്ഞു.

ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലുള്ള നിരവധി ആവേകരമായ രംഗങ്ങൾ ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകൻ പറയുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം നൽകുന്നത്. കാമറ: ശിവകുമാർ വിജയൻ. രാഘവ സംവിധാനം ചെയ്യുന്ന കടമ്പനാണ് ആര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം