- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെല്ലിഫിഷ് ഭീഷണിയിൽ ഒമാൻ കടൽ; ഉല്ലസിക്കാനെത്തുവർക്ക് മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം
ഒമാൻ കടലിൽ ജെല്ലിഫിഷ് ഭീഷണി ശക്തമാകുന്നു. അപകടകാരികളായ ഈ മത്സ്യങ്ങളുടെ ആക്രമണത്തിൽ ടൂറിസ്റ്റുകൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി കഴിഞ്ഞു. റാസ് അൽ ഹംറ പി.ഡി.ഒ ബീച്ചിലാണ് അക്രമണമുണ്ടായത്. ഇവിടങ്ങളിൽ ജെല്ലിഫിഷ് ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ജെല്ലിഫിഷ് സാന്നിധ്യമുള്ള വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ശരിയായ നീന്തൽ വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജെല്ലിഫിഷിന്റെ സാന്നിധ്യം മുൻപേ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അക്രമണം റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടത്തോടെ തീരത്തേക്ക് എത്തുന്ന മത്സ്യങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായാണ് പരിസരവാസികൾ വ്യക്തമാക്കുന്നത്. ഏറെ അപകടകാരികളായ ഇവയുടെ അക്രമണത്തിൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മൂന്ന് മുതൽ ആറുമാസം വരെയാണ് ഒരു ജെല്ലിഫിഷിന്റെ ആയുസ്. കടലിൽ മാലിന്യം അധികരിക്കുന്നതുമൂല
ഒമാൻ കടലിൽ ജെല്ലിഫിഷ് ഭീഷണി ശക്തമാകുന്നു. അപകടകാരികളായ ഈ മത്സ്യങ്ങളുടെ ആക്രമണത്തിൽ ടൂറിസ്റ്റുകൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി കഴിഞ്ഞു. റാസ് അൽ ഹംറ പി.ഡി.ഒ ബീച്ചിലാണ് അക്രമണമുണ്ടായത്. ഇവിടങ്ങളിൽ ജെല്ലിഫിഷ് ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ജെല്ലിഫിഷ് സാന്നിധ്യമുള്ള വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ശരിയായ നീന്തൽ വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ജെല്ലിഫിഷിന്റെ സാന്നിധ്യം മുൻപേ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അക്രമണം റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടത്തോടെ തീരത്തേക്ക് എത്തുന്ന മത്സ്യങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായാണ് പരിസരവാസികൾ വ്യക്തമാക്കുന്നത്. ഏറെ അപകടകാരികളായ ഇവയുടെ അക്രമണത്തിൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
മൂന്ന് മുതൽ ആറുമാസം വരെയാണ് ഒരു ജെല്ലിഫിഷിന്റെ ആയുസ്. കടലിൽ മാലിന്യം അധികരിക്കുന്നതുമൂലം ഇവയുടെ എണ്ണം കഴിഞ്ഞ കാലങ്ങളിൽ വളരെയധികമാണ് വർധിക്കുന്നത്. ഒരു തരം വിഷം പുറത്തുവിടുന്ന ഇവയുടെ ആധിക്യം മനുഷ്യരെ പോലെതന്നെ കടലിലെ മറ്റു ജീവജാലങ്ങൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. മീൻപിടുത്ത വലകളെ പൊട്ടിക്കാൻ കഴിയുന്ന ഇവ മീൻപിടിത്തക്കാർക്കും ഭീഷണിയാണ്.