- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാവിത്രിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു; അതിൽ ഒന്ന് മാത്രമായിരുന്നു എന്റെ അച്ഛൻ; മദ്യപിക്കാൻ നിർബന്ധിച്ചതിന് പിന്നിലും തന്റെ പിതാവല്ല; ദുൽഖർ ചിത്രം മഹാനടിക്കെതിരെ വിമർശനങ്ങളുമായി ജെമിനി ഗണേശിന്റെ മകൾ
മുൻകാലതാരങ്ങളായ സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ ഒരുക്കിയ മഹാനടിക്കെതിരെ രൂക്ഷ വിമർശനവുമായി ജെമിനി ഗണേശന്റെ മകളും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.കമല സെൽവരാജ് രംഗത്ത്. ചിത്രത്തിലുടനീളം തന്റെ പിതാവിനെ അപമാനിക്കുന്ന രംഗങ്ങളാണ് ഉള്ളതെന്ന് കമല ആരോപിക്കുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലയുടെ വെളിപ്പെടുത്തൽ. സാവിത്രിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. അതിൽ ഒന്നു മാത്രമായിരുന്നു എന്റെ അച്ഛനെന്നും ഡോ കമല പറയുന്നു. സാവിത്രിയെ മദ്യപിക്കാൻ നിർബന്ധിച്ചത് തന്റെ പിതാവല്ലെന്നും അവരെ സംരക്ഷിക്കാൻ തന്റെ പിതാവ് ആത്മാർത്ഥമായി ശ്രമിച്ചിരുന്നു, കാരണം അദ്ദേഹത്തിന് അവരെ വളരെ ഇഷ്ടമായിരുന്നുവെന്നും അവർ പറയുന്നു. സാവിത്രി 'പ്രാത്പം' എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവൽക്കാരും ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാൻ ആ വീട് കണ്ടിട്ടില്ല' കമല പറയുന്നു. സാവിത്രിയെ കാണാനായി മാത്രം
മുൻകാലതാരങ്ങളായ സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ ഒരുക്കിയ മഹാനടിക്കെതിരെ രൂക്ഷ വിമർശനവുമായി ജെമിനി ഗണേശന്റെ മകളും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.കമല സെൽവരാജ് രംഗത്ത്. ചിത്രത്തിലുടനീളം തന്റെ പിതാവിനെ അപമാനിക്കുന്ന രംഗങ്ങളാണ് ഉള്ളതെന്ന് കമല ആരോപിക്കുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലയുടെ വെളിപ്പെടുത്തൽ.
സാവിത്രിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. അതിൽ ഒന്നു മാത്രമായിരുന്നു എന്റെ അച്ഛനെന്നും ഡോ കമല പറയുന്നു. സാവിത്രിയെ മദ്യപിക്കാൻ നിർബന്ധിച്ചത് തന്റെ പിതാവല്ലെന്നും അവരെ സംരക്ഷിക്കാൻ തന്റെ പിതാവ് ആത്മാർത്ഥമായി ശ്രമിച്ചിരുന്നു, കാരണം അദ്ദേഹത്തിന് അവരെ വളരെ ഇഷ്ടമായിരുന്നുവെന്നും അവർ പറയുന്നു.
സാവിത്രി 'പ്രാത്പം' എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവൽക്കാരും ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാൻ ആ വീട് കണ്ടിട്ടില്ല' കമല പറയുന്നു.
സാവിത്രിയെ കാണാനായി മാത്രം സെറ്റുകൾ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവർ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാൽ സത്യാവസ്ഥ എന്താണ്, ആ കാലഘട്ടത്തിൽ എന്റെ അച്ഛൻ മാത്രമായിരുന്നു ഏറ്റവും വലിയ താരം. ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് അണിയറ പ്രവർത്തകർ സിനിമ നിർമ്മിച്ചിരിക്കുന്നത
ജെമിനി ഗണേശന് ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല. ചിത്രത്തിൽ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് കീർത്തി സുരേഷും, ജെമിനി ഗണേശനായി അഭിനയിച്ചത് ദുൽഖർ സൽമാനുമാണ്. തെലുങ്കിൽ മഹാനടി എന്ന പേരിലും, തമിഴിൽ നടികർ തിലകം എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്തത്.