ന്യുയോർക്ക്: റാന്നി മംഗലത്ത് പരേതനായ ഫിലിപ്പ് എം കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകളും തിരുവല്ല പുത്തൻ വീട്ടിൽ കാട്ടുപറമ്പിൽ കുടുംബാഗം ലിജോ സാമുവേലിന്റെ ഭാര്യയുമായ ജെമി സാമുവേൽ (41) നോർത്ത് കരോളിനയിൽ നിര്യാതയായി. വെസ്റ്റേൺ വേക്ക്
ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു. മക്കൾ: ലൂക്ക്, എറിക്ക്, അലക്‌സ്.

ഫെബ്രുവരി 12 വെള്ളിയാഴ്ച അപെക്‌സ് ഫ്യൂണറൽ ഹോമിൽ വൈകിട്ട് 6 മുതൽ 8 വരെ ഭൗതീകശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 13 ന് ശനിയാഴ്ച അപെക്‌സ് ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 10 മുതൽ 12 വരെ സംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് വേക്ക് മെമോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.

ജെസ്സി ജെയിംസ് മാത്യു, ജാൻസി ബിനോയി പോൾ, പരേതയായ ജോയിസ് കുര്യൻ, ഫേബ ടെറി ചാക്കോ എന്നിവർ പരേതയുടെ സഹോദരങ്ങളും ലൈല വർഗീസ്, ലാജി സാമുവേൽ എന്നിവർ ഭർത്ത്യസഹോദരങ്ങളുമാണ്.