- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർക്ക് മുന്നിൽ എത്തിയപ്പോൾ ഉടുപ്പ് ഊരിമാറ്റാനും മാറിടം കാണിക്കാനും എന്നോട് ആവശ്യപ്പെട്ടു; എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അമ്പരന്നു നിന്നു; എന്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു: കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ജെന്നിഫർ ലോപ്പസ്
ലോസ് ഏഞ്ചൽസ്: ലോകത്തെമ്പാടും നടിമാരും മോഡലുകളും ഉൾപ്പെടെ സ്ത്രീകൾ തങ്ങൾ തൊഴിലിടത്തിലും അല്ലാതെയും പുരുഷന്മാരിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങൾ തുറന്നുപറയുകയാണ് മീ ടൂ കാമ്പെയിന് ശേഷം. മുമ്പ് ഇത്തരത്തിൽ നടന്ന പല വെളിപ്പെടുത്തലുകളും പല പ്രമുഖരുടേയും മുഖംമൂടി അഴിച്ചുവീഴ്‌ത്തുന്നതായി. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ചുംമറ്റും ഇപ്പോഴും നിലനിൽക്കുന്നതായി ഹോളിവുഡിലും പിന്നീട് ബോളിവുഡിലും പലരും തുറന്നുപറഞ്ഞു. മലയാളത്തിലും തമിഴകത്തുമുൾപ്പെടെ ഇത്തരം ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നടിമാരും സാമൂഹ്യപ്രവർത്തകരുമെല്ലാം രംഗത്തെത്തി. ഇപ്പോഴിതാ നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തുന്നു. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിട്ട അനുഭവമാണ് അവർ വിവരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് തന്റെ ശരീരം തുറന്നുകാട്ടാൻ ഓഡിഷന് ഇടയിൽ ആവശ്യപ്പെട്ട സംഭവമാണ് തുറന്നുപറയുന്നത്. കരിയറിന്റെ തുടക്ക കാലത്ത് ഓഡീഷന് ചെന്ന തന്നോട് സംവിധായകൻ മേൽവസ്ത്രം ഊരിമാറ്റാൻ ആവശ്യപ്പെട്
ലോസ് ഏഞ്ചൽസ്: ലോകത്തെമ്പാടും നടിമാരും മോഡലുകളും ഉൾപ്പെടെ സ്ത്രീകൾ തങ്ങൾ തൊഴിലിടത്തിലും അല്ലാതെയും പുരുഷന്മാരിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങൾ തുറന്നുപറയുകയാണ് മീ ടൂ കാമ്പെയിന് ശേഷം. മുമ്പ് ഇത്തരത്തിൽ നടന്ന പല വെളിപ്പെടുത്തലുകളും പല പ്രമുഖരുടേയും മുഖംമൂടി അഴിച്ചുവീഴ്‌ത്തുന്നതായി. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ചുംമറ്റും ഇപ്പോഴും നിലനിൽക്കുന്നതായി ഹോളിവുഡിലും പിന്നീട് ബോളിവുഡിലും പലരും തുറന്നുപറഞ്ഞു. മലയാളത്തിലും തമിഴകത്തുമുൾപ്പെടെ ഇത്തരം ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നടിമാരും സാമൂഹ്യപ്രവർത്തകരുമെല്ലാം രംഗത്തെത്തി.
ഇപ്പോഴിതാ നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തുന്നു. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിട്ട അനുഭവമാണ് അവർ വിവരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് തന്റെ ശരീരം തുറന്നുകാട്ടാൻ ഓഡിഷന് ഇടയിൽ ആവശ്യപ്പെട്ട സംഭവമാണ് തുറന്നുപറയുന്നത്.
കരിയറിന്റെ തുടക്ക കാലത്ത് ഓഡീഷന് ചെന്ന തന്നോട് സംവിധായകൻ മേൽവസ്ത്രം ഊരിമാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് ജെന്നിഫർ ആരോപിക്കുന്നത്. 'മറ്റു സ്ത്രീകൾ നേരിട്ട പോലെ എന്റെ മേൽ അവർ കൈവച്ചില്ലെന്നു മാത്രം. പക്ഷേ, എന്നെ ശരിക്കും ആ അനുഭവം ഭയപ്പെടുത്തി. ഒരു ഓഡിഷന് ചെന്നതായിരുന്നു ഞാൻ.
അവർക്ക് മുന്നിൽ എത്തിയ സമയത്ത് എന്റെ മേൽവസ്ത്രമൂരാനും മാറിടം കാണിക്കാനും ഒരു സംവിധായകൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അമ്പരന്നു നിന്നു. പക്ഷെ ഞാൻ അത് ചെയ്തില്ല. സംസാരിച്ചപ്പോൾ എനിക്ക് ഭയമായിരുന്നു. ഞാൻ എന്ത് ചെയ്തുവെന്നാലോചിച്ചു എന്റെ നെഞ്ച് പൊട്ടുന്നത്രയും ഉച്ചത്തിൽ എന്റെ ഹൃദയമിടിച്ചത് ഞാൻ ഇന്നും ഒർമ്മിക്കുന്നു. ആ മനുഷ്യൻ എന്നെ കൂലിക്കെടുക്കാൻ ശ്രമിക്കുന്നു.
അതെന്റെ ആദ്യ ചിത്രങ്ങളിലൊന്നായിരുന്നു . പക്ഷെ എന്റെ മനസ്സിൽ ആ പെരുമാറ്റം ശരിയല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്കെന്ത് മാർഗം വേണമെങ്കിലും ആകാമായിരുന്നു. എന്നാൽ ഇത് ഞാൻ ചെയ്യില്ലെന്ന് തന്നെ ഒടുവിൽ ഞാൻ തീരുമാനിച്ചു'. ജന്നിഫർ പറയുന്നു.