- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ഒരു കൊല്ലത്തിനകം തെരഞ്ഞെടുപ്പ് വരും; അപ്പോൾ ഞാൻ പ്രധാനമന്ത്രിയാകും; ഹാരിയുടെ കല്യാണത്തിന്റെ ചെലവ് കൊട്ടാരം വഹിക്കണം; തുറന്ന് പറച്ചിലുമായി ലേബർ നേതാവ് ജെറമി കോർബിൻ
ലണ്ടൻ: തന്റെ ക്ഷുഭിതവും രൂക്ഷവുമായ പ്രസ്താവനകളുമായി ലേബർ നേതാവ് ജെറമി കോർബിൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു കൊല്ലത്തിനകം യുകെയിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നും അതിനെ തുടർന്ന് താൻ പ്രധാനമന്ത്രിയാകുമെന്നുമാണ് കോർബിൻ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ മുമ്പിലെത്താൻ സാധ്യതയേറെയാണെന്നും അങ്ങനെയാണെങ്കിൽ താൻ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്നുമാണ് കോർബിൻ പറയുന്നത്. ഹാരി രാജകുമാരന്റെ ചെലവിന് നികുതിദായകന്റെ പണം ചെലവാക്കരുതെന്നും മറിച്ച് കൊട്ടാരം ഈ ചെലവ് വഹിക്കണമെന്ന പ്രസ്താവന നടത്തി കോർബിൻ പുതിയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടല്ല ലേബർ നേതാവ് ഇത്തരം വിവാദപ്രസ്താവനകൾ നടത്തുന്നത്. ജൂണിൽ ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കവേ താൻ ഈ വരുന്ന ക്രിസ്മസോടെ പ്രധാനമന്ത്രിയാകുമെന്ന് ഈ ഫെസ്റ്റിവലിന്റെ സ്ഥാപകനായ മൈക്കൽ ഈവിസിനോട് അവകാശപ്പെട്ടിരുന്നു. തന്റെ പാർട്ടി അധികാരത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുകയാണെന്നായിരുന്നു സെപ്റ്റംബറിൽ ലേബർ പാർട്ടി കോൺഫറൻസിൽ വച്ച്
ലണ്ടൻ: തന്റെ ക്ഷുഭിതവും രൂക്ഷവുമായ പ്രസ്താവനകളുമായി ലേബർ നേതാവ് ജെറമി കോർബിൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു കൊല്ലത്തിനകം യുകെയിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നും അതിനെ തുടർന്ന് താൻ പ്രധാനമന്ത്രിയാകുമെന്നുമാണ് കോർബിൻ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ മുമ്പിലെത്താൻ സാധ്യതയേറെയാണെന്നും അങ്ങനെയാണെങ്കിൽ താൻ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്നുമാണ് കോർബിൻ പറയുന്നത്. ഹാരി രാജകുമാരന്റെ ചെലവിന് നികുതിദായകന്റെ പണം ചെലവാക്കരുതെന്നും മറിച്ച് കൊട്ടാരം ഈ ചെലവ് വഹിക്കണമെന്ന പ്രസ്താവന നടത്തി കോർബിൻ പുതിയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.
ഇതാദ്യമായിട്ടല്ല ലേബർ നേതാവ് ഇത്തരം വിവാദപ്രസ്താവനകൾ നടത്തുന്നത്. ജൂണിൽ ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കവേ താൻ ഈ വരുന്ന ക്രിസ്മസോടെ പ്രധാനമന്ത്രിയാകുമെന്ന് ഈ ഫെസ്റ്റിവലിന്റെ സ്ഥാപകനായ മൈക്കൽ ഈവിസിനോട് അവകാശപ്പെട്ടിരുന്നു. തന്റെ പാർട്ടി അധികാരത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുകയാണെന്നായിരുന്നു സെപ്റ്റംബറിൽ ലേബർ പാർട്ടി കോൺഫറൻസിൽ വച്ച് അദ്ദേഹം അതിൽ പങ്കെടുത്ത ഡെലിഗേറ്റുകളോട് വീമ്പടിച്ചിരുന്നത്. ഇപ്രാവശ്യം കൊട്ടാരത്തിനകത്തെ വിഷയങ്ങളിലും കോർബിൻ ഇടപെട്ടുവെന്ന പ്രത്യേകതയാണുള്ളത്. അതായത് ഹാരിയുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള ചർച്ച് സർവീസ്, മ്യൂസിക്ക്, പുഷ്പങ്ങൾ, റിസപ്ഷൻ തുടങ്ങിയവക്കെല്ലാമുള്ള ചെലവുകൾ കെൻസിങ്ടൺ പാലസ് തന്നെ വഹിക്കണമെന്നാണ് കോർബിൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വെസ്റ്റ്മിൻസ്റ്ററിലെ നിരവധി മന്ത്രിമാരും എംപിമാരും ലൈംഗിക അപവാദങ്ങളിലും കുറ്റകൃത്യങ്ങളിലും അകപ്പെട്ടത് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് ഒരു ചോദ്യത്തിനുള്ള ഉത്തരമെന്നോണം കോർബിൻ പ്രതികരിച്ചിരിക്കുന്നത്. താൻ 35 വർഷമായി എംപിമായി സേവനം അനുഷ്ഠിക്കുന്നുവെന്നും എന്നാൽ നാളിതുവരെ ഇത്രയ്ക്കും രൂക്ഷമായ അപവാദങ്ങൾ രാഷ്ട്രീയക്കാരെ കുറിച്ച് കേട്ടിട്ടില്ലെന്നും കോർബിൻ പ്രതികരിച്ചു. ലൈംഗിക അപവാദങ്ങൾ സമൂഹത്തിനെ മൊത്തം ബാധിച്ചിരിക്കുന്നുവെന്നും ഇപ്പോൾ രാഷ്ട്രീയക്കാരും അതിൽ വ്യാപകമായി ഉൾപ്പെട്ടിരിക്കുന്നുവെന്നും കോർബിൻ പറയുന്നു.
റഫറണ്ടം കാംപയിനിൽ ചിലർ വളരെ നിരുത്തരവാദപരമായ പ്രചാരണങ്ങളും ചെയ്തികളും നടത്തിയിരുന്നുവെന്നും കോർബിൻ ആരോപിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേരും യൂണിയനിൽ നിന്നുംവിട്ട് പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച് വോട്ട് ചെയ്തതിനെ തങ്ങൾ അംഗീകരിക്കുന്നുവെന്നും ലേബർ നേതാവ് പറയുന്നു. മാർച്ച് 2019ൽ രാജ്യം പെട്ടെന്ന് യൂണിയനിൽ നിന്നും വിട്ട് പോയാൽ അത് കടുത്ത അപകടമാണുണ്ടാക്കുകയെന്നും അതിനാലാണ് ഒരു ട്രാൻസിഷൻ പിരിയഡിനായി ഗവണൺമെന്റിന് മേൽ കടുത്ത സമ്മർദം പുലർത്തുന്നത് തങ്ങൾ തുടരുന്നതെന്നും കോർബിൻ വിശദീകരിക്കുന്നു.