മനാമ: ഫ്ളാറ്റിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. തൃശൂർ കുന്നംകുളം സ്വദേശി ജെറിൻ വർഗീസ് (23) ആണ് മരിച്ചത്. താമസസ്ഥലത്തെ മൂന്നാം നിലയിൽ നിന്നും വീണ് രണ്ടാഴ്‌ച്ചയായി ചികിത്സയിലായിരുന്നു ജെറിൻ.

ജനുവരി 28നായിരുന്നു അപകടം. മനാമ സൂഖിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന
ജെറിൻ, ഫ്‌ളാറ്റിനു മുകളിലെ വാട്ടർ കണക്ഷൻ പരിശോധിക്കാനായി പോയപ്പോഴാണ് അപകടം.വീഴ്ചയെ തുടർന്ന് ബോധം നഷ്ടപ്പെട്ട് സൽമാനിയയിൽ ചികിത്സയിലായിരുന്നു.

മുഹമ്മദ് അൽ ഹാർബി ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് കമ്പനിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജറിൻ ബഹ്‌റൈനിലത്തെിയ ഒരു വർഷമായിട്ടേയുള്ളൂ. അപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധു ഡേവിഡ് അറിയിച്ചു.