കാൻബറ: കഴിഞ്ഞ ദിവസം നിര്യാതനായ കാൻബറ സ്വദേശിയായ ഓസ്‌ട്രെലിയൻ മലയാളി ജെറി ജോൺ വരികാലയുടെ സംസ്‌കാരം ശനിയാഴ്ച ജന്മ നാട്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.00 നു കോട്ടയം ജില്ലയിലെ മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ആണ് ശുശ്രൂഷകൾ നടക്കുക. വെള്ളിയാഴ്ച് രാത്രിയോടെ നാട്ടിൽ മൃതദേഹം എത്തിക്കത്തക്ക വിധത്തിൽ നടപടികൾ നടന്നു വരുന്നു. 

മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിന് മുൻപായി ബുധനാഴ്ച ഓസ്ട്രലിയയിലെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവര്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനു സ്വൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് മുരെബാങ്കിലുള്ള സെന്റ്. ജോസഫ് പള്ളിയിൽ ആണ് പൊതു ദർശനം ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ വിലാസം 231 Corner Nuwra Rd and Newbridge Road , Moorebank , NSW - 2170. ഇതോടൊപ്പം പള്ളിയിൽ ജെറിയുടെ ആത്മശാന്തിക്കായി വി. കുർബാനയും ഒപ്പിസും നടക്കും.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സിഡ്‌നി ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരിന്നു ജെറിയുടെ മരണം. പരേതനു 45 വയസായിരുന്നു. കോട്ടയം ജില്ലയിൽ മുത്തോലപുരം സ്വദേശിയും മുത്തോലപുരം വരികാലയിൽ പരേതനായ ജോണിന്റെ മകനുമാണ്. ഭാര്യ ലീന തൊടുപുഴ കരിങ്കുന്നം വട്ടമട്ടം കുടുംബാംഗവും കാൻബറ ഹോസ്പിറ്റലിൽ നേര്‌സുമാണ്. മക്കൾ: സോനാ, റിയോണ (ഇരുവരും ഹോളി ട്രിനിറ്റി ക്രിസ്ത്യൻ സ്‌കൂൾ, കാൻബറ വിദ്യാർധിനികൾ).

2009 -ൽ യു. കെ. യിലെ ബ്രിസ്റ്റൊനിൽ (Briston ) യിൽ നിന്നും ഓസ്ട്രലിയയിൽ എത്തിയ ജെറിയും കുടുംബവും കാൻബറയിൽ സ്ഥിര താമസമാക്കുകയായിരുന്നു. 2011 ഉണ്ടായ അപകടത്തെ തുടർന്ന് ബ്രെയിൻ ട്യൂമർ രോഗം സ്ഥിദീകരിച്ചതിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപ് പിതാവിന്റെ ചരമ വാര്ഷികത്തിനായി നാട്ടിൽ എത്തിയിരുന്നു. നാട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച തിരിച്ചു സിഡ്‌നി എയർപോർട്ടിൽ എത്തി വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് ലിവർപൂൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടക്കം മുതൽ വെന്റിലെട്ടരിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വർഷങ്ങളായി രോഗാവസ്ഥയിൽ തുടരുമ്പോൾ പോലും കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിദ്യമയിരുന്നു ജെറി. ഒരിക്കൽ കണ്ടു മുട്ടുന്നവരോട് പോലും അടുപ്പം സൂക്ഷിച്ചിരുന്ന ജെറിയുടെ വേർപാട് മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തി. പരേതനു വേണ്ടി കാൻബറ സെന്റ് അൽഫോൻസ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും അനുസ്മരണവും നടന്നു. പരേതന്റെ വിയോഗത്തിൽ കാൻബറ മലയാളി അസോസിയേഷൻ അനുശോചിച്ചു.