- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറേബ്യൻ ഈഗ്ൾസ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു
കുവൈറ്റിലെ പ്രാധാന ക്രിക്കറ്റ് ടീം ആയ അറേബ്യൻ ഈഗ്ൾസ് ന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ജെ.ഡി ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഷെമിൽ മാത്യൂ കുവൈറ്റിലെ പ്രശസ്ത റെസ്റ്റോറന്റ് ആയ സ്റ്റിയേഴ്‌സ് ന്റെ മുബാറക് അൽ കബീർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ വച്ച് ടീം ക്യാപ്റ്റൻ ഹുസ്‌നി യഹ്യക്ക് നൽകി നിർവഹിച്ചു.
കഴിഞ്ഞ 9 വർഷമായി കുവൈത്തിലെ പ്രധാന ടൂർണമെന്റിൽ പങ്കെടുക്കുകയും കുവൈത്ത് ക്രിക്കറ്റിന്റെ കീഴിൽ ഉള്ള കുവൈറ്റ് കേരളാ പ്രീമിയർ ലീഗ്, ഡെസേർട്ട് ലീഗ് തുടങ്ങി അനവധി ടൂർണമെന്റുകളിൽ പങ്കാളിയുമാണ് അറേബ്യൻ ഈഗ്ൾസ്.
ടീമിന് മികച്ച പിന്തുണ നൽകുന്ന ജെ.ഡി ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണർമാരായ ഡോണി തോമസിനും ജെഫ് ഉമ്മനും ചടങ്ങിൽ പ്രേത്യേകം നന്ദി അറിയിച്ചു .
സുഹൈൽ യഹ്യ , സുബീഷ് , രഞ്ജിത് , ഷുഹൈബ് , ആഷിഖ് , ഷെർബിൻ , ഷമീർ , ശ്രീലാൽ , രാമു , വിനോദ് , തുഫൈൽ അടക്കമുള്ള ടീം അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു .