- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടുത്തുചാട്ടം ആപത്തായെന്ന് മനസ്സിലായതോടെ സമാധാന ദൂതന്റെ വേഷമിട്ട് ട്രംപ്; ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതോടെ ഗസ്സയിൽ സംഘർഷം കനക്കുന്നു; വെസ്റ്റ് ബാങ്ക് മേഖലയിൽ ജനം സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക; മുസ്‌ളീം രാഷ്ട്രങ്ങളിൽ ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു
വാഷിങ്ടൺ: ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപെന്ന് റിപ്പോർട്ടുകൾ. ഗസ്സ, വെസ്റ്റ് ബാങ്ക് മേഖലയിൽ ഇതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയും മുസ്‌ളീം രാജ്യങ്ങളിലെല്ലാം ട്രംപിനെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ്യുന്നു. ഇതോടെ പ്രതിഷേധം തണുപ്പിക്കാൻ സമാധാന ദൂതന്റെ വേഷം അണിയുകയാണ് ട്രംപ്. അക്രമാസക്തമായ ഗസ്സ, വെസ്റ്റ് ബാങ്ക് മേഖലയിൽ സമാധാന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്. പ്രതിഷേധം ഉയർത്തുന്നവർ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. ഇസ്രയേലും ഫലസ്തീനും തമ്മിൽ സുദീർഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ദീർഘകാലമായി പുകയുന്ന പ്രശ്‌നത്തിൽ എണ്ണയൊഴിക്കുന്നതായി തന്റെ നിലപാടെന്ന് മനസ്സിലാക്കിയാണ് ട്രംപിന്റെ സമാധാന സന്ദേശമെന്
വാഷിങ്ടൺ: ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപെന്ന് റിപ്പോർട്ടുകൾ. ഗസ്സ, വെസ്റ്റ് ബാങ്ക് മേഖലയിൽ ഇതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയും മുസ്‌ളീം രാജ്യങ്ങളിലെല്ലാം ട്രംപിനെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ്യുന്നു. ഇതോടെ പ്രതിഷേധം തണുപ്പിക്കാൻ സമാധാന ദൂതന്റെ വേഷം അണിയുകയാണ് ട്രംപ്.
അക്രമാസക്തമായ ഗസ്സ, വെസ്റ്റ് ബാങ്ക് മേഖലയിൽ സമാധാന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്. പ്രതിഷേധം ഉയർത്തുന്നവർ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്.
ഇസ്രയേലും ഫലസ്തീനും തമ്മിൽ സുദീർഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ദീർഘകാലമായി പുകയുന്ന പ്രശ്‌നത്തിൽ എണ്ണയൊഴിക്കുന്നതായി തന്റെ നിലപാടെന്ന് മനസ്സിലാക്കിയാണ് ട്രംപിന്റെ സമാധാന സന്ദേശമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സമാധാന ആഹ്വാനം നടത്തിയെങ്കിലും ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്ന് വൈറ്റ് ഹൗസിന് വേണ്ടി രാജ് ഷാ ആവർത്തിച്ചിട്ടുണ്ട്. മധ്യപൂർവേഷ്യയിൽ സമാധാനത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നെങ്കിൽ അക്കാര്യത്തിൽ സത്യസന്ധത പാലിക്കേണ്ടതുണ്ട്. ജറുസലം ആണു തലസ്ഥാനമെന്ന 'സത്യം' അംഗീകരിക്കുന്നത് അതിന്റെ ആദ്യപടിയാണ് - അദ്ദേഹം അമേരിക്കൻ നിലപാട് വ്യക്തമാക്കി.
എന്നാൽ ജറുസലം തീരുമാനത്തിൽ ഇടപെടാനില്ലെന്നു യുഎൻ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറ്റലിയും സ്വീഡനും വ്യക്തമാക്കിയതോടെ വിഷയത്തിൽ ഇസ്‌ളാം രാഷ്ട്രങ്ങൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ട്രംപിന്റെ നീക്കം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഒരു തരത്തിലും സഹായകരമാകില്ലെന്നാണ് സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിനൊടുവിൽ അഞ്ചു രാജ്യങ്ങളും വ്യക്തമാക്കിയത്.
ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും സംഘർഷം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ ഇസ്രയേലിലെ തെക്കൻ നഗരങ്ങളിലൊന്നിലേക്കു ഗസ്സ റോക്കറ്റാക്രണം നടത്തിയതായി സൈന്യം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റ് പൊട്ടിത്തെറിച്ചില്ലെന്നു പ്രാദേശിക റേഡിയോ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ചയുണ്ടായ മൂന്നാമത്തെ റോക്കറ്റ് ആക്രമണമാണിത്. ഗസ്സയിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ രണ്ടു ഫലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നാമതൊരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തിന്റെ തലയ്ക്കു വെടിയേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിനു മറുപടിയായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർക്കു പരുക്കേറ്റതായി ഫലസ്തീൻ അറിയിച്ചു.
ഗസ്സയോടു ചേർന്ന് അതിർത്തിയിൽ 4500ഓളം ഫലസ്തീൻകാർ ആക്രമണം അഴിച്ചുവിടുന്നു എന്നാണ് ഇസ്രയേൽ പ്രചരിപ്പിക്കുന്നത്. ഇവർക്കു നേരെ വെടിവയ്പു നടത്തിയതായും സൈന്യം സമ്മതിച്ചു. എന്നാൽ പരുക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിന്റെ പരിശീലന കേന്ദ്രവും ഗസ്സയിലെ ആയുധസംഭരണ കേന്ദ്രവും ആണ് വ്യോമാക്രമണത്തിൽ തകർത്തതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഹമാസിന്റെ കേന്ദ്രങ്ങളാണു വ്യോമാക്രമണമുണ്ടായതെന്നും ഫലസ്തീൻ സുരക്ഷാവിഭാഗവും അറിയിച്ചിട്ടുണ്ട്.