- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചുള്ള തർക്കം മൂത്തപ്പോൾ വെട്ടിയത് അനിയനെ; രക്ഷപ്പെടാനുള്ള ശ്രമത്തിനെ ചാടിക്കടക്കാൻ ശ്രമിച്ചത് അഞ്ചര അടിയോളം പൊക്കം വരുന്ന മതിൽ; കാൽ വഴുതി മുഖമടിച്ച് വീണ് ജേഷ്ഠന ദാരുണാന്ത്യം; വെട്ടേറ്റ് ഗുരുതര പരിക്കേറ്റ അനിയൻ ചികിത്സയിൽ
തിരുവല്ല: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ അനിയനെ ജ്യേഷ്ഠൻ വെട്ടി. അക്രമിച്ച ശേഷം രക്ഷപ്പെട്ടോടിയ ജ്യേഷ്ഠൻ കാൽ വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷാണ്(43) മരിച്ചത്. സഭവം കണ്ട് ആളുകൾ ഓടിക്കൂടിയതോടെ പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ കാൽ വഴുതി സന്തോഷ് വീഴുകയായിരുന്നു. ഇളയ സഹോദരൻ സജീവനെയാണ്(39) ഇയാൾ കത്തി ഉപയോഗിച്ച് വെട്ടിയത്.
പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതിൽ ചാടിക്കടക്കാൻ സന്തോഷ് ശ്രമിച്ചു. എന്നാൽ കാൽ വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്ത് വീഴുകയായിരുന്നു. മുട്ടൊപ്പമുള്ള വെള്ളക്കെട്ടിലേക്കാണ് സന്തോഷ് പതിച്ചത്.
വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഇവിടെയെല്ലാം വെള്ളം കയറിയത്.സജീവിനെ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരഞ്ഞപ്പോഴാണ് വെള്ളക്കെട്ടിൽ കമഴ്ന്നുകിടക്കുന്നനിലയിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
മദ്യലഹരിയായതിനാലും വിഴ്ചയുടെ ആഘാതത്തിലും മുഖത്തുണ്ടായ പരിക്കോ,മുങ്ങിമരണമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച സന്തോഷ്. ശ്രീദേവിയാണ് ഭാര്യ. മക്കൾ: സാന്ദ്ര, സച്ചു.സഹോദരങ്ങൾ തമ്മിൽ മദ്യപിച്ചെത്തി വഴക്ക് പതിവാണെന്ന് അയൽ വാസികൾ പറഞ്ഞു.
വെട്ടുകൊണ്ട് ഇടതു ചെവിക്ക് ആഴത്തിൽ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിലെ സെപ്ടിക് ടാങ്കിന്റെ പേരിൽ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കു തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ