- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം; ആക്രമിക്കപ്പെട്ടത് ജസ്റ്റീസ് വി ഷെർസിയുടെ വാഹനം; അപ്രതീക്ഷിത അക്രമണത്തിൽ ഞെട്ടി ഹൈക്കോടതി; ആക്രമണം നടത്തിയത് കോട്ടയത്തുകാരൻ; ജസ്ന തിരോധാനക്കേസിൽ കോടതി തീരുമാനം വൈകിയതിന് എതിരായ പ്രതിഷേധം അതിരു വിട്ടപ്പോൾ
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ പ്രതിഷേധം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജസ്‌നയുടെ ബന്ധുവാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇയാൾക്ക് ആ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഹൈക്കോടതി ജസ്റ്റീസ് വി ഷെർസിയുടെ കാറിന് നേരെയായിരുന്നു കരി ഓയിൽ ഒഴിക്കൽ. ജസ്റ്റീസ് വീട്ടിൽ നിന്നും ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധം. കാർ ഹൈക്കോടതിയിൽ എത്തിച്ചു മാറ്റി ഇട്ടിരിക്കുകയാണ്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഇതിൽ അനകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഈ കേസുകൾ പരിഗണിച്ചിരുന്ന ജഡ്ജിയുടെ കാറിന് നേരെയാണ് ആക്രമണം. സമാനതകളില്ലാത്ത പ്രതിഷേധമാണ് ഇത്.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിക്കുന്നത് കേട്ടു കേൾവി ഇല്ലാത്ത നിലപാടാണ്. അതിശക്തമായ നിലപാട് അക്രമിക്കെതിരെ ഉണ്ടാകം. രഘുനാഥ് എന്ന ആളാണ് ആക്രമണം നടത്തിയത്. കോട്ടയം സ്വദേശിയായ രഘുനാഥ് ചെറിയ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. ഇത് ആരും കാര്യമായെടുത്തില്ല. ഇതിനിടെയാണ് കാർ എത്തിയതും അതിവേഗം കരിഓയിൽ ഒഴിച്ചതും. രഘുനാഥ് പൊലീസ് കസ്റ്റഡിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ