- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൗജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ കരി ഓയിൽ ആക്രമണം; ജസ്റ്റീസിനെതിരെ പ്രതിഷേധിച്ചത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് രഘുനാഥൻ നായർ; സമാനതകളില്ലാതെ പ്രതികരിച്ചത് ജസ്‌നയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന എരുമേലിക്കാരൻ; ഗൂഢാലോചനയിലും അന്വേഷണം
കൊച്ചി; ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് പരിശോദിക്കും. മാധ്യമശ്രദ്ധനേടാനെന്ന് അറസ്റ്റിലായ എരുമേലി വെൺകുറിഞ്ഞി ഹരിമംഗലം രഘുനാഥൻ നായർ (55) വെളിപ്പെടുത്തിയെന്ന് പൊലീസ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇതിനുശേഷമെ സംഭവത്തനുപിന്നിലെ യാഥാർത്ഥ വസ്തുതകൾ വെളിച്ചത്താവു എന്നുമാണ് പൊലീസ് നിലപാട്.
ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന ആരോപണം ശക്തമാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം സിബിഐയെ കൊണ്ട് നടത്തണമെന്ന ആവശ്യവും സജീവമാണ്. ഇത് കുടുംബം ഉയർത്തി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിനെ രാഷ്ട്രീയ വിഷയമായി അവതരിപ്പിക്കാനും നീക്കമുണ്ട്. ഇതിനിടെയാണ് രഘുനാഥൻ നായരുടെ കരി ഓയിൽ പ്രയോഗം. ജഡ്ജിയ്‌ക്കെതിരെ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത് ഇത് ആദ്യമായാണ്. അതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
കൊച്ചി സെൻട്രൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ്് ഇയാൾ ഹൈക്കോടതി ജസ്റ്റീസ് ഷെർസി സഞ്ചരിച്ചിരുന്ന കാറിൽ കരിഓയിൽ ഒഴിച്ചത്. ഉന്നത ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യും. ഗൗരവത്തോടെയാണ് ഹൈക്കോടതി വിഷയത്തെ കണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടിതിയുടെ സുരക്ഷയും കൂട്ടും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നില്ലെന്നും ഉറപ്പാക്കും. ജസ്‌നയെ ആരോ കൊലപ്പെടുത്തിയതാണെന്നും ഇതിനെ മറയ്ക്കാനാണ് തിരോധാന ആരോപണമെന്നും വാദിക്കുന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്.
കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാരോപിച്ചാണ് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചത്. ജെസ്നാ ആക്ഷൻ കൗൺസിലിന്റെ ഭാഗമായ വ്യക്തിയാണ് ഹൈക്കോടതി ജഡ്ജി വി. ഷിർസിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പൊലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാർഡുമായി ഇയാൾ പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടർന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാൾ കരി ഓയിൽ ഒഴിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ പിടികൂടി വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്ൾ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജഡ്ജിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്.
ജസ്നയുടെ തിരോധാനക്കേസിൽ അന്വേഷണപുരോഗതി ഉണ്ടെന്നും പലതും അറിയാമെന്നും കേസ് അവസാനം അന്വേഷിച്ച പത്തനംതിട്ട എസ്‌പി കെ.ജി.സൈമൺ വിരമിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു.പലതും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേത്തുടർന്നാണ് ജെസ്‌ന തിരോധാനം വീണ്ടും സജീവ വിഷയമായത്.
മറുനാടന് മലയാളി ലേഖകന്.