- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്നയെ തേടി തിരിച്ചത് രണ്ട് പൊലീസ് സംഘങ്ങൾ; ഒന്ന് ബംഗളൂരുവിലേക്ക് രണ്ടാം സംഘം തൃശൂരിലേക്ക്; നിംഹാൻസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; വെച്ചൂച്ചിറക്കാരിയുടെ തിരോധാനത്തിൽ മലയാളി നഴ്സുമാരുടെ വെളിപ്പെടുത്തൽ അതിനിർണ്ണായകം; ബൈക്കപകടത്തിൽ പരുക്കേറ്റുവെന്ന് പറയുന്നത് തൃശൂർ സ്വദേശിയായ യുവാവിന്: നാലു ദിവസം യുവാവും പെൺസുഹൃത്തും ആശുപത്രിയിൽ കഴിഞ്ഞുവെന്നും പൊലീസ്; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുകൾ
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെ ബംഗളൂരുവിൽ കണ്ടെന്നുള്ള വാർത്ത പൊലീസ് സ്ഥിരീകരിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. അന്വേഷണത്തിനായി ഒരു സംഘം ബംഗളൂരുവിൽ എത്തിക്കഴിഞ്ഞു. രണ്ടാം സംഘം തൃശൂരിലേക്കാണ് പോയിരിക്കുന്നത്. അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം. ജസ്‌ന മൈസൂരിൽ ഉ്‌ണ്ടെന്ന പ്രചരണത്തിനിടെയാണ് ഈ നീക്കം. ജസ്ന തിരോധാനത്തിന്റെ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ളയ്ക്കാണ്. ഇദ്ദേഹത്തിന്റെ കീഴിലുള്ള വടശേരിക്കര സിഐ ഷാജി, പെരുനാട് എസ്ഐ എന്നിവരുടെ സംഘം ഇന്നലെ രാത്രി എട്ടിനു തന്നെ ബംഗളരൂവിലേക്ക് തിരിച്ച് ഇന്ന് രാവിലെ അവിടെ എത്തി. രണ്ടാം സംഘം തിരുവല്ല എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ തൃശൂരിലേക്കാണ് പോയിരിക്കുന്നത്. ജസ്നയ്ക്കൊപ്പം പരുക്കേറ്റ് നിംഹാൻസിൽ എത്തിയെന്ന് പറയുന്ന യുവാവ് തൃശൂർ സ്വദേശിയാണെന്ന സംശയത്തിലാണ് അവിടേയും അന്വേഷണം നടക്കുന്നത്. ജസ്നയുടെ മാതാവിന്റെ വീട് തൃശൂർ ആണെന്നതും സംശയത്തിന് വക നൽകുന്നു. ബംഗളൂരുവിൽ എത്തിയ പൊലീസ് സംഘം മടവാൾ ആശ്രയഭവനിൽ, ജസ്നയെയും ക
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെ ബംഗളൂരുവിൽ കണ്ടെന്നുള്ള വാർത്ത പൊലീസ് സ്ഥിരീകരിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. അന്വേഷണത്തിനായി ഒരു സംഘം ബംഗളൂരുവിൽ എത്തിക്കഴിഞ്ഞു. രണ്ടാം സംഘം തൃശൂരിലേക്കാണ് പോയിരിക്കുന്നത്. അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം. ജസ്‌ന മൈസൂരിൽ ഉ്‌ണ്ടെന്ന പ്രചരണത്തിനിടെയാണ് ഈ നീക്കം.
ജസ്ന തിരോധാനത്തിന്റെ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ളയ്ക്കാണ്. ഇദ്ദേഹത്തിന്റെ കീഴിലുള്ള വടശേരിക്കര സിഐ ഷാജി, പെരുനാട് എസ്ഐ എന്നിവരുടെ സംഘം ഇന്നലെ രാത്രി എട്ടിനു തന്നെ ബംഗളരൂവിലേക്ക് തിരിച്ച് ഇന്ന് രാവിലെ അവിടെ എത്തി. രണ്ടാം സംഘം തിരുവല്ല എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ തൃശൂരിലേക്കാണ് പോയിരിക്കുന്നത്. ജസ്നയ്ക്കൊപ്പം പരുക്കേറ്റ് നിംഹാൻസിൽ എത്തിയെന്ന് പറയുന്ന യുവാവ് തൃശൂർ സ്വദേശിയാണെന്ന സംശയത്തിലാണ് അവിടേയും അന്വേഷണം നടക്കുന്നത്. ജസ്നയുടെ മാതാവിന്റെ വീട് തൃശൂർ ആണെന്നതും സംശയത്തിന് വക നൽകുന്നു.
ബംഗളൂരുവിൽ എത്തിയ പൊലീസ് സംഘം മടവാൾ ആശ്രയഭവനിൽ, ജസ്നയെയും കൂടെ മറ്റൊരു യുവാവിനെയും കണ്ടുവെന്ന് പറഞ്ഞ പുരോഹിതനിൽ നിന്നും മൊഴിയെടുത്തു. ഇതിന് ശേഷം ഇവർ പരുക്കേറ്റ് ചികിൽസ തേടിയെന്ന് പറയുന്ന നിംഹാൻസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ജസ്നയെന്ന് തോന്നിക്കുന്ന പെൺകുട്ടിയും സുഹൃത്തും അവിടെ എത്തിയെന്ന് മലയാളി നഴ്സുമാരും പറയുന്നു. ഇവർ മൊബൈലിൽ പടം എടുത്ത് നഴ്സുമാരുടെ ഗ്രൂപ്പുകളിലേക്കും അയച്ചിട്ടുണ്ട്.
അപകടത്തിൽ പരുക്കേറ്റത് യുവാവിനാണെന്നും അയാളെയും കൊണ്ടാണ് ജസ്ന വന്നതെന്നും പറയുന്നു. നാലു ദിവസം ഇവിടെ അഡ്‌മിറ്റായിരുന്നുവെന്നും മലയാളി നഴ്സുമാർ സൂചിപ്പിക്കുന്നു. നിംഹാൻസ് ആശുപത്രിയിൽ ന്യൂറോ ഐസിയു വരെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ചികിൽസ മനോരോഗത്തിനാണെന്നാണ് പൊലീസ് പറയുന്നത്. ആക്സിഡന്റ് പറ്റി വരുന്നവരെ അവിടെ ചികിൽസിക്കാറില്ല. എങ്കിലും സംശയം ദൂരീകരിക്കാൻ വേണ്ടിയാണ് സിസിടിവി പരിശോധിക്കുന്നത്. ചികിൽസാ രേഖകളും സംഘം ശേഖരിക്കും.
ജസ്ന പതിവായി പോകാറുള്ള ബന്ധുവീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതു കൊണ്ടാണ് തൃശൂരിലെ അമ്മ വീട്ടിലേക്കും പുഞ്ചവയലിലെ അപ്പച്ചിയുടെ വീട്ടിലേക്കും അന്വേഷണം നീളുന്നത്. അപകടത്തിൽ പരുക്കേറ്റുവെന്ന് പറയുന്ന യുവാവ് അമ്മ വീടിന് അടുത്തുള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ, ഇരുവരും തമ്മിൽബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള സൂചനകളൊന്നും പൊലീസിന്റെ പക്കലില്ല.
പുഞ്ചവയലിലെ അപ്പച്ചിയുടെ വീടിന് അടുത്തുള്ള യുവാവുമായി ജസ്നയ്ക്ക് അടുപ്പം ഉള്ളത് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷേ, ഈ യുവാവ് നാട്ടിലുള്ളതിനാൽ ആ വഴിക്കുള്ള അന്വേഷണം നിലച്ചിരിക്കുകയാണ്.