- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്നയെ കണ്ടവർ ഓരോ ദിവസവും പെരുകുന്നു; ഒരു സൂചനയും ഗുണം ചെയ്യുന്നില്ലെന്നറിഞ്ഞ് പൊലീസ്; സുൽത്താൻ ബത്തേരിയിൽ നടത്തിയ അന്വേഷണവും വിഫലം; മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി എവിടെയെന്ന് ഒരു സൂചനയുമില്ലാതെ പൊലീസ്
പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരസ്യപ്പെടുത്തിയ ഫോൺനമ്പറിലേക്ക് നിരവധി ഫോൺവിളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജെസ്‌നയെ കണ്ടെത്താൻ തക്കവണ്ണമുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജസ്‌നയെ കണ്ടുവെന്ന് കാണിച്ച് നിരവധി പേർ രംഗത്തെത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോഴും യുവതി എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമായില്ല. ഒരു കെഎസ്ആർടിസി ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിയിൽ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും പൊലീസിന് ലഭിച്ചില്ല. പൊലീസ് പരസ്യം ചെയ്ത ഫോൺ നമ്പരിലേക്ക് ധാരാളം വിളികൾ വരുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. ഹൈവേയിൽ കണ്ടെന്നും ട്രെയിനിൽ കണ്ടെന്നും തട്ടുകടയിൽ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു നിരവധി ഫോൺ കോളുകൾ പൊലീസിനെ തേടി എത്തുന്നത്. പൊലീസുകാർ ഫോണെടുത്ത് തളരുന്നതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വാസ്ത
പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരസ്യപ്പെടുത്തിയ ഫോൺനമ്പറിലേക്ക് നിരവധി ഫോൺവിളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജെസ്‌നയെ കണ്ടെത്താൻ തക്കവണ്ണമുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജസ്‌നയെ കണ്ടുവെന്ന് കാണിച്ച് നിരവധി പേർ രംഗത്തെത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോഴും യുവതി എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമായില്ല.
ഒരു കെഎസ്ആർടിസി ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിയിൽ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും പൊലീസിന് ലഭിച്ചില്ല. പൊലീസ് പരസ്യം ചെയ്ത ഫോൺ നമ്പരിലേക്ക് ധാരാളം വിളികൾ വരുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. ഹൈവേയിൽ കണ്ടെന്നും ട്രെയിനിൽ കണ്ടെന്നും തട്ടുകടയിൽ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു നിരവധി ഫോൺ കോളുകൾ പൊലീസിനെ തേടി എത്തുന്നത്. പൊലീസുകാർ ഫോണെടുത്ത് തളരുന്നതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വാസ്തവം.
ജെസ്ന പോയിട്ട് 53 ദിവസം പിന്നിടുമ്പോഴും പൊലീസും ബന്ധുക്കളും പല സംഘങ്ങളായി നടത്തിവരുന്ന അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയിട്ടില്ല. മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലിരുന്നു പഠിക്കുന്നതിനാണ് ജെസ്ന വീട്ടിൽ നിന്നു പോയത്. എരുമേലി വരെയെത്തിയതായി ചിലർ കണ്ടിരുന്നു. പിന്നീടാരും കണ്ടിട്ടില്ല. ജെസിയും ജെയ്സും നടത്തിയ അന്വേഷണത്തിൽ പുഞ്ചവയൽ കണ്ണിമല വഴി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയിരന്നു. സിസിടിവി ദൃശ്യങ്ങളാണ് ഇതിനു തെളിവായത്. ഇതിനിടെയാണ് ബസ് ഡ്രൈവറുടെ ഫോണിൽ പൊലീസ് പ്രതീക്ഷ അർപ്പിച്ച് പരിശോധന നടത്തിയത്. അതും വെറുതേ ആകുകയായിരുന്നു.
ജെസ്നയെ തേടി ബെംഗളൂരുവിൽ പോയ പൊലീസ് സംഘം നഗരത്തിലെ പല ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേക സംഘം ഇത് വിശദമായി പരിശോധിക്കും. അതിനിടെ ജെസ്നയോട് മടങ്ങി വരണമെന്ന അഭ്യർത്ഥനയുമായി സഹോദരൻ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു.
''നിങ്ങളുടെ പെങ്ങളായി കരുതണം, സൂചന കിട്ടിയാൽ വിളിക്കണം''. ''അമ്മയ്ക്കു പകരമാവാനാണ് ഹോസ്റ്റൽ ജീവിതം വിട്ട് ജെസ്ന വീട്ടിലേക്കു വന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി ഭക്ഷണം ഉണ്ടാക്കി, ഇവിടെ നിറഞ്ഞുനിന്ന ജെസ്ന ഞങ്ങളെ വിട്ടുപോയിട്ട് 50 ദിവസം പിന്നിടുന്നു. ഒരു സൂചനയും എവിടെയുമില്ല. എട്ടു മാസം മുൻപ് അമ്മ മരിച്ചതിന്റെ വേദനയ്ക്കു നടുവിലാണ് ഈ വേദന. പറഞ്ഞറിയിക്കാൻ കഴിയില്ല ഈ സാഹചര്യം. ഒരു കാര്യം പറയട്ടെ, നാളെ എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടു സഹതപിക്കാൻ വരുന്നതിനെക്കാൾ ഇന്ന് എന്തെങ്കിലും ഒരു സൂചന നൽകാൻ സഹായിച്ചാൽ അതാവും ഞങ്ങളുടെ കുടുംബത്തിനു ലഭിക്കുന്ന ഏറ്റവും വലിയ കൈത്താങ്ങ്''-ഇതാണ് സഹോദരൻ പങ്കുവയ്്ക്കുന്ന വേദന.
തന്റെ ഒപ്പം ബൈക്കിലാണ് ജെസ്ന കോളജിൽ പോയിരുന്നതെന്നതുൾപ്പെടെ ജെസ്നയുടെ ജീവിതവും കുടുംബവുമായുള്ള അടുപ്പവും വിവരിക്കുന്നതായിരുന്നു ജെയ്സിന്റെ ഫേസ്‌ബുക് പോസ്റ്റ്. ''പുറത്ത് മിണ്ടാപ്പൂച്ചയാണെങ്കിലും അവൾ വീട്ടിൽ ഓടി നടക്കുന്ന പെങ്ങളാണ്. എനിക്ക് എന്റെ പെങ്ങളെ കിട്ടണം. എന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ് അവൾ കോളജിൽ പോയിരുന്നത്. എന്റെ കൂടെയാണ് അവൾ ഷട്ടിൽ കളിച്ചിരുന്നത്. ഈ വീട്ടിൽ ഞങ്ങൾക്ക് അവളെ വേണം. നിങ്ങളുടെ പെങ്ങളായി കരുതണം, എന്തെങ്കിലും സൂചന കിട്ടിയാൽ വിളിക്കണം. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്'' എന്ന അഭ്യർത്ഥനയാണ് ജെയ്സ് പോസ്റ്റ് ചെയ്തിരുന്നത്.
പ്രാർത്ഥനയുടെ ലോകത്താണ് ഈ കുടുംബം. മാർച്ച് 22ന് രാവിലെ 10.30ന് ആണ് ജെസ്നയെ കാണാതായത്. അതിനുശേഷം ജെസ്നയുടെ പിതാവ് ജയിംസ് ജോസഫും സഹോദരങ്ങളായ ജെസിയും ജെയ്സും കാര്യമായി ഉറങ്ങിയിട്ടില്ല. രാത്രിയും പകലും എപ്പോഴെങ്കിലും ജെസ്നയുടെ വിളി ഫോണിലെത്തുമെന്ന പ്രതീക്ഷയാണവർക്ക്. പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രതീക്ഷ പകരുന്ന സന്ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല.