- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളക്ക് ശേഷം ജെസ്നയെ തേടി വീണ്ടും പൊലീസ്; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട ചുവന്ന കാർ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുണ്ടക്കയത്തെത്തി; ജെസ്നയെന്നു കരുതുന്ന പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം; കാമുകനൊപ്പം പോയെന്നും ബാംഗ്ലൂരിൽ കണ്ടെന്നുമുള്ള കിംവതന്ദികൾക്ക് ശേഷം തിരോധാനത്തിന്റെ പുകമറ നീക്കാൻ സജീവ നീക്കങ്ങളുമായി പൊലീസ്
മുണ്ടക്കയം: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിന് എന്തു സംഭവിച്ചു? നാടിനെ പിടിച്ചു കുലുക്കിയ പ്രളയകാലത്തിന് ശേഷം വീണ്ടും തിരോധാനത്തിലെ അന്വേഷണം വീണ്ടും ഊർജ്ജിതമാകുകയാണ്. ഇടവേളയ്ക്ക് ശേഷം ജെസ്‌നയ്ക്കായുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തുവന്നു. ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിയ ക്രൈംബ്രാഞ്ച് എസ്‌ഐ. വി.ആർ.ജഗദീഷ്, സി.പി.ഒ. രാധാകൃഷ്ണൻ എന്നിവർ ജെസ്‌നയെ സംബന്ധിച്ച വിവരങ്ങൾ തിരക്കി. ജെസ്‌നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥർ അംഗങ്ങളെ കാണിച്ചത്. മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളായിരുന്നു കൂടുതലും. ജെസ്‌നയെന്ന് കരുതുന്ന പെൺകുട്ടി നടന്നുവരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർകൂടി ഉണ്ട്. ഈ ദൃശ
മുണ്ടക്കയം: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിന് എന്തു സംഭവിച്ചു? നാടിനെ പിടിച്ചു കുലുക്കിയ പ്രളയകാലത്തിന് ശേഷം വീണ്ടും തിരോധാനത്തിലെ അന്വേഷണം വീണ്ടും ഊർജ്ജിതമാകുകയാണ്. ഇടവേളയ്ക്ക് ശേഷം ജെസ്‌നയ്ക്കായുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തുവന്നു. ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.
മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിയ ക്രൈംബ്രാഞ്ച് എസ്‌ഐ. വി.ആർ.ജഗദീഷ്, സി.പി.ഒ. രാധാകൃഷ്ണൻ എന്നിവർ ജെസ്‌നയെ സംബന്ധിച്ച വിവരങ്ങൾ തിരക്കി. ജെസ്‌നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥർ അംഗങ്ങളെ കാണിച്ചത്. മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളായിരുന്നു കൂടുതലും. ജെസ്‌നയെന്ന് കരുതുന്ന പെൺകുട്ടി നടന്നുവരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർകൂടി ഉണ്ട്. ഈ ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനമായും കാട്ടിയത്. കൂടാതെ ചുവപ്പ് നിറത്തിലുള്ള കാറും ദൃശ്യങ്ങളിലുണ്ട്.
കാറിനെ കുറിച്ചും പെൺകുട്ടിയുമായുള്ള ബന്ധമുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ പലവിധത്തിലുള്ള കിംവതന്ദികൾക്ക് പിന്നാലെ പൊലീസ് അന്വേഷണം നീങ്ങിയിരുന്നു. ജെസ്‌നയുടെ കാമകുനെന്ന് സംശയിക്കുന്ന യുവാവിനെയും പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. കാമുകനൊപ്പം ജസ്‌ന ഒളിച്ചോടിയെന്ന കഥകൾ അടക്കം പരന്നിരുന്നു. ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കാണാതായി മൂന്നാംദിവസം ചെന്നൈ അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്‌ന ഫോൺ ചെയ്‌തെന്നു കടയുടമയും സമീപവാസിയായ മലയാളിയും സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് 26നു കടയിലെത്തി വഴി ചോദിച്ചു ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്‌സി പറയുന്നത്. വൈകുന്നേരം 7.45നും എട്ടിനും ഇടയിലാണു പെൺകുട്ടിയെ കണ്ടത്. അലക്‌സിയവിടെ എത്തുമ്പോൾ പെൺകുട്ടി ഫോൺ ചെയ്തു റിസീവർ താഴെ വയ്ക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങി അലക്‌സി തിരിച്ചുപോയി. പെൺകുട്ടി കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ കുട്ടിയെ ഓർമയിലിരുന്നു. പിറ്റേന്നു രാവിലെ വാർത്ത നോക്കുമ്പോഴാണു ജെസ്‌നയുടെ സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
തിരിച്ചു കടയിലെത്തി കടക്കാരനു ജെസ്‌നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ അവരും പെൺകുട്ടിയെ തിരിച്ചറിഞ്ഞു. ഈ വിവരം മാർച്ച് 27ന് ഉച്ചയ്ക്കു തന്നെ എരുമേലി പൊലീസിൽ വിവരം നൽകിയിരുന്നുവെന്നും ഇവർ പറയുകയുണ്ടായി. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടിൽ ജെസ്നയെ കാണാതാവുന്നത് കഴിഞ്ഞ മാർച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പലയിടത്തും ജസ്നയെ കണ്ടെത്തിയതായി സൂചനകൾ ലഭിച്ചെങ്കിലും ഇത് ജെസ്‌ന തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.
സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് ജെസ്‌നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുണ്ടക്കയം ബസ്സ്റ്റാൻഡിലുള്ള കടയിലെ സിസിടിവിയിൽ ജെസ്‌നയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും സംഭവം ഏറ്റുപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. ഇടക്കാലത്ത് പ്രളയത്തെ തുടർന്ന് നിലച്ചു പോയ അന്വേഷണമാണ് ഇപ്പോൾ വീണ്ടും പുനരാരംഭിക്കുന്നത്.