- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിനിലെ കച്ച യേശുവിന്റെ രക്തം കുതിർന്ന വസ്ത്രമാണെന്ന് വിദഗ്ദ്ധർ; കച്ചയിൽ മർദനത്തിന് വിധേയരായവരുടെ രക്തത്തിൽ മാത്രം കണ്ടു വരുന്ന ഘടകങ്ങൾ കണ്ടെത്തിയെന്ന് പുതിയ ഗവേഷണം; കുരിശിലേറ്റി വധിച്ച ജീസസിന്റെ മൃതദേഹം പൊതിഞ്ഞ കച്ചയാണെന്നതിന് പുതിയ തെളിവുകൾ
ഇറ്റലിയിലെ ടൂറിൻ കത്തീഡ്രലിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന 14 അടി നീളവും മൂന്നരടയി വീതിയുമുള്ള വിശുദ്ധ ലിനൻ വസ്ത്രമായ ഷ്‌റൗഡ് ഓഫ് ടൂറിൻ അഥവാ ടൂറിനിലെ കച്ചയെക്കുറിച്ച് പുതിയ കണ്ടെത്തൽ പുറത്ത് വന്നു. പീഡിപ്പിക്കപ്പെട്ട ഒരു ഇരയുടെ രക്തത്തിൽ കുതിർന്ന വസ്ത്രമാണിതെന്നാണ് ഏറ്റവും വിദഗ്ധരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. യേശുവിനെ കുരിശിൽ തറച്ച് വധിച്ച ശേഷം സംസ്‌കരിക്കുമ്പോൾ മൃതദേഹം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്ത്രമാണിതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈ വസ്ത്രത്തിൽ നാനോപാർട്ടിക്കിളുകൾ അടങ്ങിയിരിക്കുന്നുവെന്നും ഇത് സാധാണ ആരോഗ്യമുള്ള മനുഷ്യന്റെ രക്തത്തിൽ കാണപ്പെടുന്ന തരത്തിലുള്ളവയല്ലെന്നുമാണ് വിദഗ്ദ്ധർ എടുത്ത് കാട്ടുന്നത്. ഈ തുണിയിലെ ചെറിയ പാർട്ടിക്കിളുകൾ ഇര എത്ര മാത്രം പീഡനത്തിന് വിധേയനായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് ഇറ്റലിയിലെ ബാറിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റലോഗ്രാഫിയിലെ ഗവേഷകനായ എൽവിനോ കാർലിനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിൽ പൊതിഞ്ഞാണ് ആ ഇരയുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നതെന്നും
ഇറ്റലിയിലെ ടൂറിൻ കത്തീഡ്രലിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന 14 അടി നീളവും മൂന്നരടയി വീതിയുമുള്ള വിശുദ്ധ ലിനൻ വസ്ത്രമായ ഷ്‌റൗഡ് ഓഫ് ടൂറിൻ അഥവാ ടൂറിനിലെ കച്ചയെക്കുറിച്ച് പുതിയ കണ്ടെത്തൽ പുറത്ത് വന്നു. പീഡിപ്പിക്കപ്പെട്ട ഒരു ഇരയുടെ രക്തത്തിൽ കുതിർന്ന വസ്ത്രമാണിതെന്നാണ് ഏറ്റവും വിദഗ്ധരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. യേശുവിനെ കുരിശിൽ തറച്ച് വധിച്ച ശേഷം സംസ്‌കരിക്കുമ്പോൾ മൃതദേഹം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്ത്രമാണിതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈ വസ്ത്രത്തിൽ നാനോപാർട്ടിക്കിളുകൾ അടങ്ങിയിരിക്കുന്നുവെന്നും ഇത് സാധാണ ആരോഗ്യമുള്ള മനുഷ്യന്റെ രക്തത്തിൽ കാണപ്പെടുന്ന തരത്തിലുള്ളവയല്ലെന്നുമാണ് വിദഗ്ദ്ധർ എടുത്ത് കാട്ടുന്നത്.
ഈ തുണിയിലെ ചെറിയ പാർട്ടിക്കിളുകൾ ഇര എത്ര മാത്രം പീഡനത്തിന് വിധേയനായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് ഇറ്റലിയിലെ ബാറിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റലോഗ്രാഫിയിലെ ഗവേഷകനായ എൽവിനോ കാർലിനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിൽ പൊതിഞ്ഞാണ് ആ ഇരയുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ പാർട്ടിക്കിളുകൾക്ക് ഒരു സവിശേഷ ഘടനയും വലുപ്പവുമാണുള്ളതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പാഡുവയിലെ പ്രഫസറായ ഗിയുലിയോ ഫാന്റി അഭിപ്രായപ്പെടുന്നത്.
കഠിന പീഡനത്തിന് വിധേയരായവരുടെ രക്തത്തിൽ മാത്രം കണ്ട് വരുന്ന വസ്തുക്കളായ ക്രീറ്റൈനൈൻ, ഫെറിടിൻ എന്നിവ കലർന്ന രക്തമാണീ കച്ചയിൽ പുരണ്ടിരിക്കുന്നതെന്നും ഫാന്റി പറയുന്നു. അതിനാൽ ടൂറിനിലെ കച്ചയിൽ പൊതിഞ്ഞ് സംസ്‌കരിച്ചിരിക്കുന്നത് പീഡനത്തിന് വിധേയനായ യേശുവിന്റെ മൃതദേഹം തന്നെയാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഈ ലിനൻ വസ്ത്രത്തിന്റെ ഇരുപകുതികളിലുമായി ലക്ഷണമൊത്ത ഒരു പുരുഷ ശരീരത്തിന്റെ മുൻ പിൻ ഭാഗങ്ങൾ തെളിഞ്ഞ് കാണുന്നുണ്ട്. മുടി തോളറ്റം വളർന്ന് കിടക്കുന്നുമുണ്ട്. ഇത് യേശുവിന്റെ രൂപമാണെന്നാണ് കൃസ്ത്യാനികൾ വിശ്വസിക്കുന്നത്.
ഇതിന്റെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കുന്നതിനായി നാൽതുവരെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് യുഎസ് സയന്റിഫിക്ക് ജേർണലായ പ്ലോസ് വണ്ണിലാണ്. ' ന്യൂ ബയോളജിക്കൽ എവിഡൻസ് ഫ്രം അറ്റോമിക് റെസല്യൂഷൻ സ്റ്റഡീസ് ഓൺ ദി ടൂറിൻ ഓഫ് ഷ്‌റൗഡ് ' എന്ന ശീർഷകത്തിലാണീ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കച്ച മധ്യകാലത്തുള്ളതാണെന്ന മുൻ കണ്ടെത്തലുകളെ നിരാകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നിലവിൽ ഇറ്റലിയിലെ ടൂറിനിലുള്ള സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് കത്തീഡ്രലിൽ ആണീ കച്ച പ്രദർശിപ്പിച്ചിരിക്കുന്നത്. 2015ൽ പോപ്പ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചപ്പോൾ ഇതിന് മുന്നിൽ നിന്നും മൗനപ്രാർത്ഥന നടത്തിയിരുന്നു.
1898 മെയ് 28നായിരുന്നു ഈ കച്ചയുടെ ഫോട്ടോ ആദ്യമായി ക്യാമറയിൽ പകർത്തിയത്. ഡാർക് റൂമിൽ നെഗറ്റീവ് തെളിഞ്ഞപ്പോൾ സെക്കൻഡോപ്യ എന്ന ഇറ്റാലിയൻ ഫോട്ടോഗ്രാഫർ അത്ഭുതപ്പെട്ട് പോയിരുന്നു. ലിനൻ വസ്ത്രത്തിന്റെ ചിത്ര മൃതമാണെങ്കിൽ നെഗറ്റീവിൽ ഇത് ജീവച്ഛായ ചിത്രമായി പോസിറ്റീവായി മാറുകയായിരുന്നു. ഫോട്ടോഗ്രാഫിക് നെഗറ്റീവിൽ ഇതുപോലൊരു പ്രതിഭാസം ഒരിക്കലും കാണപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. പിന്നീട് നടന്ന പരീക്ഷണങ്ങളിൽ തുണിയിലെ നിഴൽരൂപം പരിപൂർണമായ നെഗറ്റീവ് ചിത്രമാണെന്ന് തെളിഞ്ഞു. വിദഗ്ധരെ ഏറ്റവും അത്ഭുതപ്പെടുത്തിയ വസ്തുത ഈ ചിത്രത്തിന്റെ ത്രിമാന സ്വഭാവമാണ്.