- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീസസ് ഈസ് ദി റീസൺ ഫോർ ദി സീസൺ വർണ്ണാഭമായി
ന്യൂജേഴ്‌സി: ദൈവപുത്രൻ ഭൂമിയിൽ ഭൂജാതനായതിനെ ഓർമ്മപ്പെടുത്തി, ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St.Basilios-Gregorios Orthodox Church) ദേവാലയത്തിൽ സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ജീസസ് ഈസ് ദി റീസൺ ഫോർ ദി സീസൺ (Jesus is the reason for the season) പരിപാടി ഗംഭീരമായി. ആഴ്ചകളോളം നീണ്ട അശ്രാന്ത പരിശ്രമം, നിലയ്ക്കാത്ത കരഘോഷങ്ങളാൽ മുഖരിതമായപ്പോൾ പിന്നണിയിൽ
ന്യൂജേഴ്‌സി: ദൈവപുത്രൻ ഭൂമിയിൽ ഭൂജാതനായതിനെ ഓർമ്മപ്പെടുത്തി, ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St.Basilios-Gregorios Orthodox Church) ദേവാലയത്തിൽ സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ജീസസ് ഈസ് ദി റീസൺ ഫോർ ദി സീസൺ (Jesus is the reason for the season) പരിപാടി ഗംഭീരമായി. ആഴ്ചകളോളം നീണ്ട അശ്രാന്ത പരിശ്രമം, നിലയ്ക്കാത്ത കരഘോഷങ്ങളാൽ മുഖരിതമായപ്പോൾ പിന്നണിയിൽ പ്രവർത്തിച്ച അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും മുഖത്ത് ആനന്ദലഹരി.
ഡിസംബർ 24-ന് വൈകുന്നേരം ഏഴുമണിക്കു ദേവാലയത്തിൽ ക്രിസ്മസ് ശുശ്രുഷ. ഓർത്തഡോക്‌സ് സഭയുടെ അഭിവന്ദ്യപിതാവ് യൂഹന്നാൻ മാർ മിലിത്തിയോസ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. സി.സി.മാത്യു അച്ചനും, വിജയ് തോമസ് അച്ചനും സഹകാർമികരായി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതാണ്.
സന്ധ്യാ പ്രാർത്ഥനയിലും, വിശുദ്ധകുർബാനയിലും സംബന്ധിച്ച് അനുഗ്ര ഹങ്ങൾ പ്രാപിക്കുവാൻ, ഇടവകാംഗങ്ങൾ കുടുംബസമേതം എത്തിച്ചേരണമെന്ന് ദേവാലയ സെക്രട്ടറി സണ്ണി ജേക്കബ്, ട്രഷറർ ജോർജ് മാത്യു (ബൈജു) എന്നിവർ അറിയിച്ചു. ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ അറിയിച്ചതാണിത്.