മാനവ സ്‌നേഹത്തിനാൾ രൂപമായ്
മണ്ണിതിൽ പിറവിയെടുത്ത ദേവാ
മിശിഹായേ, അവിടുത്തെയോർത്തീടുമ്പോൾ
ഭക്തിയാലുരുകുന്നെൻ മാനസം മെഴുകുപോലെ.

കാൽവരിക്കുന്നിലെ കുരിശിന്മേലന്ന്
കാരിരുമ്പാണിയിൽ പിടയുമ്പോഴും
കർത്താവേയവിടുന്ന് വിലപിച്ചതത്രയും
അഗതിയാം ഞങ്ങൾതൻ നിനവിലല്ലോ.

കഷ്ടനഷ്ടങ്ങൾ, കല്ലുകൾ, മുള്ളുകൾ
കടമ്പ നിറച്ച ജീവിതയാത്രയിൽ തളരാതെ
കൈപിടിച്ചെന്നെ നടത്തിയോനെ
കണ്ണീരിൽക്കുതിരുമെൻ ജീവിത നൗകയ്ക്ക്
കരുണതൻപങ്കായമായവനെ.

ആലംബഹീനർക്കത്താണിയായ്
അവതരിച്ചീടികയങ്ങിനിയും
അവിരാമം കാതോർത്തു ഞങ്ങളിരിപ്പൂ
അവിടുത്തെ കാലൊച്ച കേൾക്കുവാനായ്.

N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710