- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജ- കോഴിക്കോട് റൂട്ടിൽ പുതിയ പ്രതിദിന വിമാനവുമായി ജെറ്റ് എയർവേയ്സ്; ഈ മാസം 30 മുതൽ പുതിയ സർവ്വീസ്
ദുബൈ: പ്രമുഖ ഇന്ത്യൻ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേസ് ഷാർജ-കോഴിക്കോട് റൂട്ടിൽ ഈ മാസം 30ന് പുതിയ പ്രതിദിന സർവീസ് തുടങ്ങുന്നു. ജെറ്റ് എയർവേസ് ഷാർജയിൽ നിന്ന് പ്രതിദിന സർവീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമാണ് കോഴിക്കോട്. കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ജെറ്റ് ഇപ്പോൾ തന്നെ ദിവസവും സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന വിമാനം (നമ്പർ 9 ഡബ്‌ള്യൂ 208) ഷാർജയിൽ 11.55ന് എത്തും. ഷാർജയിൽ നിന്ന് വൈകിട്ട് 4.20ന് പറക്കുന്ന വിമാനം രാത്രി 9.45നാണ് കോഴിക്കോട്ട് എത്തുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ശൈത്യകാല ഷെഡ്യൂളിൽ പുതിയ സർവീസ് ഉൾപ്പെടുത്തിയതതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ബോയിങ് 737 വിമാനത്തിൽ എട്ടു ബിസിനസ് ക്‌ളാസ് സീറ്റുകളും 156 ഇക്കോണമി ക്‌ളാസ് സീറ്റുകളുമാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ജെറ്റ് എയർവേസിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നത് യു.എ.ഇക്കും ഇന്ത്യക്കുമിടയിലാണെന്ന് തായി ബന്ധപ്പെട്ടവർ അറിയിച്ചു. 117 വിമാനങ്ങളുള്ള ജെറ്റ് എയർവേസ്
ദുബൈ: പ്രമുഖ ഇന്ത്യൻ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേസ് ഷാർജ-കോഴിക്കോട് റൂട്ടിൽ ഈ മാസം 30ന് പുതിയ പ്രതിദിന സർവീസ് തുടങ്ങുന്നു. ജെറ്റ് എയർവേസ് ഷാർജയിൽ നിന്ന് പ്രതിദിന സർവീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമാണ് കോഴിക്കോട്. കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ജെറ്റ് ഇപ്പോൾ തന്നെ ദിവസവും സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട് നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന വിമാനം (നമ്പർ 9 ഡബ്‌ള്യൂ 208) ഷാർജയിൽ 11.55ന് എത്തും. ഷാർജയിൽ നിന്ന് വൈകിട്ട് 4.20ന് പറക്കുന്ന വിമാനം രാത്രി 9.45നാണ് കോഴിക്കോട്ട് എത്തുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ശൈത്യകാല ഷെഡ്യൂളിൽ പുതിയ സർവീസ് ഉൾപ്പെടുത്തിയതതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ബോയിങ് 737 വിമാനത്തിൽ എട്ടു ബിസിനസ് ക്‌ളാസ് സീറ്റുകളും 156 ഇക്കോണമി ക്‌ളാസ് സീറ്റുകളുമാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.
ജെറ്റ് എയർവേസിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നത് യു.എ.ഇക്കും ഇന്ത്യക്കുമിടയിലാണെന്ന് തായി ബന്ധപ്പെട്ടവർ അറിയിച്ചു. 117 വിമാനങ്ങളുള്ള ജെറ്റ് എയർവേസ് ഇന്ത്യക്കകത്തും പുറത്തേക്കുമായി 67 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.