ദോഹ: ദോഹയിൽ നിന്നും കോഴിക്കേട്ടെക്കുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്‌സ് രംഗത്ത്. ജെറ്റ് എയർവേയ്‌സിലെ ഇകണോമി ക്‌ളാസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് മാർച്ച് 31 വരെ കാലാവധിയുള്ള നിരക്കിളവ് ഓഫർ ജെറ്റ് എയർവേയ്‌സ് കമ്പനി പ്രഖ്യാപിച്ചത്.

യാത്രയുടെ 30 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റുകളിലാണ് ഇളവ് ബാധകമാകുകയുള്ളൂ വെന്നും എയർവേയസ് വ്യക്തമാക്കി. ഏത് സമയത്തേക്കുള്ള ടിക്കറ്റുകളും ഓഫറിനുള്ളിൽ ബുക്ക് ചെയ്യാമെന്നും യാത്രക്ക് കാലാവധിയില്‌ളെന്നും ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കൂട്ടിച്ചേർത്തു.

ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ജെറ്റ് എയർവേയ്‌സിന്റെ നേരിട്ടുള്ള വൺവേ-ടൂ വേ സർവീസുകളിലാണ് ഇത് ബാധകം.