പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ജെറ്റ് എയർവേയ്‌സ് രംഗത്ത്.ഇന്നുമുതൽ ഞായർ വരെ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

ജെറ്റ് എയർവേയ്‌സിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന പ്രീമിയർ/ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് ആനുകൂല്യം ലഭിക്കും. ഓഗസ്റ്റ് ഒന്നുമുതൽ നവംബർ 30 വരെയുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉപയോഗിക്കാം.