ന്ത്യയിലെ പ്രീമിയർ രാജ്യാന്തര എയർലൈനായ ജെറ്റ് എയർവേസ് തിരുവോണ ദിനമായ സെപ്റ്റംബർ നാലിന് കേരള ത്തിൽ നിന്നുള്ള ഗൾഫ് സർവീസു കളിൽ അതിഥി കൾക്ക് ഫ്‌ളൈറ്റിൽസദ്യ വിളമ്പി ഓണാഘോഷ ത്തിൽ പങ്കുചേരുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ മെനുവിൽ പ്രാതലിന് കൽ അപ്പവുംമപ്പാസും ഉൾപ്പെടെ യുള്ള വെജിറ്റേ റിയൻ വിഭവ ങ്ങളാ യിരിക്കും. ലഞ്ചിനും ഡിന്നറിനും അവിയലും ചമ്പ അരിയും സാമ്പാറും ഉൾപ്പെട്ട പരമ്പ രാഗത പച്ചക്കറി സദ്യ വിളമ്പും.

അതിഥി ആദ്യം എന്ന ജെറ്റ് എയർവേസിന്റെ ഫിലോസഫിയിലധി ഷ്ഠിത മായാണ് യാത്രക്കാർക്ക് ഫ്‌ളൈറ്റിലും ഓണം ആഘോഷി ക്കാൻ അവസ രം ഒരുക്കു ന്നത്.കേരള ത്തിലെ എല്ലാവരും ഹൃദയ ത്തിൽ പ്രത്യേകം ഇടം നൽകുന്ന ഒന്നാണ് ഓണമെന്നും അതിഥികൾക്ക് ആകാശത്തും വീട്ടിലെ അനുഭവം പകരു കയാണ് പ്രത്യേക മെനുവി ലൂടെ യെന്നും ജെറ്റ്
എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.

ജെറ്റ് എയർവേസിന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവി ടങ്ങ ളിൽ നിന്നുംഅബുദാ ബി, ദമാം, ദുബായ്, ദോഹ, മസ്‌ക്കറ്റ്, ഷാർജ എന്നിവി ടങ്ങ ളിലേ ക്കുള്ള സർവീസു കളിൽ കേരള ത്തിലെ ഏറ്റവും പ്രചാര മുള്ള വിഭവ ങ്ങൾ ലഭ്യമാ കും.