ദോഹ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ജെറ്റ് എയർവേയ്‌സ് സ്‌പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കുകളിൽ 10 ശതമാനം ഇളവാണ് ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ഓൺലൈനിൽടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സ്‌പെഷ്യൽ ഓഫർ ലഭിക്കുക. ഇന്ത്യയിലേക്കും ഏഷ്യ, സാർക് രാജ്യങ്ങളിലേക്കും കൂടാതെ ഖത്തർ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുമാണ് ഇളവ് ലഭ്യമാവുക.

നേരിട്ടുള്ള യാത്രകൾക്കാണ് ഇളവ് ലഭ്യമാവുക. ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാർക്കാണ് സ്‌പെഷ്യൽ ഓഫർ കൂടുതൽ പ്രയോജനപ്രദമാവുക എന്നാണ് ജെറ്റ് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കുന്നത്.