ബംഗളൂരു: ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്സ്.

ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടർയാത്രയ്ക്കും ഈ സൗകര്യം ലഭിക്കും.

ഒരുവശത്തേക്കുള്ള യാത്രയ്ക്കും റിട്ടേൺ യാത്രയ്ക്കും ടിക്കറ്റ് ഉപയോഗിക്കാം. ഒരേ ഫ്‌ളൈറ്റിൽ ഒന്നിച്ചു യാത്ര ചെയ്യുന്നവർക്ക് മാത്രമാകും ആനുകൂല്യം. ഒരുവർഷത്തിനകം യാത്ര ചെയ്താൽ മതിയാകുമെന്നും ജെറ്റ് എയർവേയ്സ് ഗൾഫ്മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷകീർ കന്ദാവാല അറിയിച്ചു.