- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങി ജെറ്റ് എയർവേസ്; ഇന്ത്യയിലേക്കുള്ള യാത്രാചെലവ് വർധിക്കുമെന്ന് മുന്നറിയിപ്പ്
മസ്‌ക്കറ്റ്: ഇന്ത്യയിലേക്കുള്ള ചില പ്രധാന വിമാനസർവീസുകൾ റദ്ദാക്കുന്നതോടെ ഇവിടേയ്ക്കുള്ള യാത്രാ ചെലവുകൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. ഒമാനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് റദ്ദാക്കിയതിനു പിന്നാലെ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസ് റദ്ദാക്കാനൊരുങ്ങി ജെറ്റ് എയർവേസ്. തിരക്കേറിയ ഈ റൂട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനിയും ഏറെ ചെലവഴിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ജെറ്റ് എയർവേസ് സർവീസ് റദ്ദാക്കുന്നതോടെ മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തും. ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്യും. മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് അടുത്തകാലത്താണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. കൂടാതെ കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഇൻഡിഗോയും അവസാനിപ്പിച്ചിരുന്നു. മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാത്രമാണ് ഇൻഡി
മസ്‌ക്കറ്റ്: ഇന്ത്യയിലേക്കുള്ള ചില പ്രധാന വിമാനസർവീസുകൾ റദ്ദാക്കുന്നതോടെ ഇവിടേയ്ക്കുള്ള യാത്രാ ചെലവുകൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. ഒമാനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് റദ്ദാക്കിയതിനു പിന്നാലെ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസ് റദ്ദാക്കാനൊരുങ്ങി ജെറ്റ് എയർവേസ്. തിരക്കേറിയ ഈ റൂട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനിയും ഏറെ ചെലവഴിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ജെറ്റ് എയർവേസ് സർവീസ് റദ്ദാക്കുന്നതോടെ മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തും. ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്യും. മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് അടുത്തകാലത്താണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. കൂടാതെ കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഇൻഡിഗോയും അവസാനിപ്പിച്ചിരുന്നു. മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാത്രമാണ് ഇൻഡിഗോ ഇപ്പോൾ നേരിട്ട് സർവീസ് നടത്തുന്നത്.
നേരിട്ടുള്ള സർവീസുകൾ റദ്ദാക്കുന്നതോടെ ടിക്കറ്റ് ഇനത്തിൽ കാശു പോകുമെന്നു മാത്രമല്ല വിമാനം മാറിക്കയറുന്നതിന് ഏറെ സമയവും ചെലവഴിക്കേണ്ടി വരുമെന്നതും കണക്കിലെടുക്കണം. യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തീരുമാനം വർധിച്ച ഇന്ധനവിലയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ ഇന്ത്യൻ രൂപയ്ക്ക് വിപണിയിൽ നേരിടുന്ന വിലയിടിവും മറ്റൊരു കാരണമായി വിമാനകമ്പനികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.