കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് ജെറ്റ് എയർവേയ്‌സിന്റെ പുതിയ അറിയിപ്പ്. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കിൽ വൻ ഇളവാണ് ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച്ച മുതൽ നവംബർ അഞ്ചു വരെ 30 ശതമാനം ഇളവാണ് ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും ഇളവ് ബാധകമാണ്. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കും, മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് സിംഗിൾ-റിട്ടേൺ ടിക്കറ്റുകൾക്ക് ഇളവ് ബാധകമായിരിക്കും.

എക്കൊണോമി, പ്രീമിയർ ക്ലാസ്സുകളിലേക്കും ലഭിക്കും. ഓൺലൈൻ, മൊബൈൽ ആപ്പ്, ട്രാവൽ ഏജൻസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയർ വെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.