മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിദിന സർവ്വീസുമായി ജെറ്റ് എയർവേയ്‌സ് പ്രവാസികൾക്ക് തുണയാകുന്നു.മാർച്ച് 22ന് പുതിയ സർവീസുകൾ ആരംഭിക്കും.

മസ്‌കത്തിൽനിന്ന് പുലർച്ചെ 2.30ന് പുറപ്പെടുന്ന വിമാനം ഏഴ് മണിക്ക് ഡൽഹിയിൽ ഇറങ്ങും. ഡൽഹിയിൽനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.30ന് മസ്‌കത്തിലത്തെും.