- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഏഴ് കിലോയും ലാപ്ടോപ്പുമല്ലാതെ മറ്റെന്തെങ്കിലുമായി ചെന്നാൽ ജെറ്റ് എയർവേസ് 900 രൂപ ഈടാക്കും; വിമാനത്തിൽ കയറുംമുമ്പ് നിയമം അറിയുക
ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ ഒന്നിലേറെ ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവർ അറിയുക. നിശ്ചിത ഭാരത്തിൽക്കൂടുതലുള്ള ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവരിൽനിന്ന് 900 രൂപ ഈടാക്കാൻ ജെറ്റ് എയർവേസ് തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച മുതൽ ആറ് മെട്രോകളിൽ ഈ നിയമം നടപ്പാകും. ഏഴ് മുതൽ 10 കിലോ വരെയുള്ള ഹാൻഡ് ബാഗുകൾ കൊണ്ടുപോകാനാണ് അനുവദിച്ചിട്ടുള്ളത്. ഇക്കോണമി ക്ലാസ്സിലുള്ളവർക്ക് ഏഴ് കിലോയും ബിസിനസ് ക്ലാസ്സിലുള്ളവർക്ക് പത്തുകിലോയും. പ്ലാറ്റിനം, ഗോൾഡ് കാർഡ് അംഗങ്ങൾക്ക് ഇതിലും വ്യത്യാസമുണ്ടാകാം. ഇതിൽക്കൂടുതൽ ഭാരവുമായി സഞ്ചരിക്കുന്നവരിൽനിന്നാണ് 900 രൂപ ഈടാക്കുക. ഒന്നിലേറെ ഹാൻഡ്ബാഗുകളുമായി യാത്രക്കാർ സഞ്ചരിക്കുന്ന പ്രശ്‌നം എല്ലാ വിമാനകമ്പനികളും നേരിടുന്നതാണ്. ആ കമ്പനികളും ജെറ്റിന്റെ വഴിയേ നിരക്ക് ഈടാക്കുമെന്നാണ് സൂചന. ആഭ്യന്തര സർവീസിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 20 കിലോയിൽനിന്ന് 15 കിലോയായി കമ്പനികൾ ചുരുക്കിയിരുന്നു. രണ്ടുവർഷം മുമ്പ് സർവീസ് ആരംഭിച്ച എയർ ഏഷ്യ ചെക്ക് ഇൻ ബാഗുകൾക്കൊക്കെ നിരക്കേർപ്പ
ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ ഒന്നിലേറെ ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവർ അറിയുക. നിശ്ചിത ഭാരത്തിൽക്കൂടുതലുള്ള ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവരിൽനിന്ന് 900 രൂപ ഈടാക്കാൻ ജെറ്റ് എയർവേസ് തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച മുതൽ ആറ് മെട്രോകളിൽ ഈ നിയമം നടപ്പാകും.
ഏഴ് മുതൽ 10 കിലോ വരെയുള്ള ഹാൻഡ് ബാഗുകൾ കൊണ്ടുപോകാനാണ് അനുവദിച്ചിട്ടുള്ളത്. ഇക്കോണമി ക്ലാസ്സിലുള്ളവർക്ക് ഏഴ് കിലോയും ബിസിനസ് ക്ലാസ്സിലുള്ളവർക്ക് പത്തുകിലോയും. പ്ലാറ്റിനം, ഗോൾഡ് കാർഡ് അംഗങ്ങൾക്ക് ഇതിലും വ്യത്യാസമുണ്ടാകാം. ഇതിൽക്കൂടുതൽ ഭാരവുമായി സഞ്ചരിക്കുന്നവരിൽനിന്നാണ് 900 രൂപ ഈടാക്കുക.
ഒന്നിലേറെ ഹാൻഡ്ബാഗുകളുമായി യാത്രക്കാർ സഞ്ചരിക്കുന്ന പ്രശ്‌നം എല്ലാ വിമാനകമ്പനികളും നേരിടുന്നതാണ്. ആ കമ്പനികളും ജെറ്റിന്റെ വഴിയേ നിരക്ക് ഈടാക്കുമെന്നാണ് സൂചന. ആഭ്യന്തര സർവീസിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 20 കിലോയിൽനിന്ന് 15 കിലോയായി കമ്പനികൾ ചുരുക്കിയിരുന്നു. രണ്ടുവർഷം മുമ്പ് സർവീസ് ആരംഭിച്ച എയർ ഏഷ്യ ചെക്ക് ഇൻ ബാഗുകൾക്കൊക്കെ നിരക്കേർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
വരുമാനമുണ്ടാക്കുന്നതിനല്ല, കൂടുതൽ ബാഗേജുകളുമായി യാത്ര ചെയ്യുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ജെറ്റ് അധികൃതർ വ്യക്തമാക്കി. കൂടുതൽ ഹാൻഡ് ബാഗുകളുമായി യാത്രക്കാർ എത്തുമ്പോൾ വിമാനത്തിലെ സ്‌റ്റേറേജ് സ്‌പേസ് തികയാത്ത അവസ്ഥയാണ്. ഇത് തർക്കങ്ങൾക്കും ഇടയാക്കുന്നു. ബോർഡിങ് താമസിക്കാനും കാരണമാകുന്നുവെന്ന് ജെറ്റ് വക്താവ് പറഞ്ഞു.