ദോഹ: സ്വകാര്യ ഇന്ത്യൻ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സ് കേരളത്തിലേക്കുള്ള സർവ്വീസുകൾ നിർത്തുന്നു. ദോഹയിൽ നിന്നും കേരളത്തിലെക്ക് നേരിട്ടുള്ള സർവീസുകളാണ് അടുത്ത മാസം മൂന്നിന് ശേഷം നിർത്തപുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് ജെറ്റ് എയർവെയ്സ് അവസാനിപിപ്പിക്കുന്നത്.ഡിസംബർ 3 നു ശേഷം ഈ മൂന്നു വിമാനത്താവളങ്ങളിലേക്കും നേരിട്ട് സർവീസുകൾ ഉണ്ടാവില്ലെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ അറിയിച്ചതായി റിപ്പോർട്ട് പുറത്ത് വന്നു.

എന്നാൽ മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ജെറ്റ് എയർവെയ്സ് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് സർവീസുകൾ നിർത്തലാക്കുന്നത്.