- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്നും തുർക്കിയിലേക്ക് തിരിച്ച ജെറ്റ് വിമാനം ഇറാനിൽ തകർന്ന് വീണു; വിമാനത്തിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെട്ടതായി വിവരം; താഴ്ന്ന് പറന്ന വിമാനം മലനിരകളിൽ ഇടിച്ചതാണ് അപകട കാരണമെന്ന വിശദീകരണം
തെഹ്‌റാൻ: ഷാർജയിൽ നിന്നും തുർക്കിയിലെ ഇസ്താംബൂളിലേക്ക് യാത്രതിരിച്ച സ്വകാര്യ ജെറ്റ് വിമാനം ഇറാനിലെ മലനിരകളിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്‌റെ ഇ കോർദിലാണ് വിമാനം തകർന്നത്. താഴ്ന്ന് പറന്ന വിമാനം മലനിരകളിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് ഇറാൻ അധികൃതർ നൽകുന്ന വിശദീകരണം. രക്ഷാപ്രവർത്തനം ഊർജിതമാണെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്നവർ ആരാണെന്നകാര്യം വ്യക്തമല്ല
തെഹ്‌റാൻ: ഷാർജയിൽ നിന്നും തുർക്കിയിലെ ഇസ്താംബൂളിലേക്ക് യാത്രതിരിച്ച സ്വകാര്യ ജെറ്റ് വിമാനം ഇറാനിലെ മലനിരകളിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്‌റെ ഇ കോർദിലാണ് വിമാനം തകർന്നത്.
താഴ്ന്ന് പറന്ന വിമാനം മലനിരകളിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് ഇറാൻ അധികൃതർ നൽകുന്ന വിശദീകരണം. രക്ഷാപ്രവർത്തനം ഊർജിതമാണെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്നവർ ആരാണെന്നകാര്യം വ്യക്തമല്ല
Next Story