- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഗ്ലാസ്‌കോയിൽ നിന്നും ഗ്രീസിലെ ക്രെട്ടിലേക്ക് ഈ ചേച്ചി ഒറ്റയ്ക്ക് പറന്നത് വെറും 3930 രൂപ കൊടുത്ത്; ഒറ്റയാത്രക്കാരിയുമായി പറക്കേണ്ടി വന്നത് ജെറ്റ്2 എയർലൈനിന്
ഒരു വിമാനത്തിൽ മണിക്കൂറുകളോളം നീളുന്ന യാത്ര ഒറ്റയ്ക്ക് നിർവഹിക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും...? ഈ അപൂർവഭാഗ്യം ലഭിച്ച 57കാരിയാണ് സ്‌കോട്ട്‌ലൻഡിലെ കാരൊൻ ഗ്രീവ്. ഗ്ലാസ്‌കോയിൽ നിന്നും ഗ്രീസിലെ ക്രെട്ടിലേക്കാണ് ഈ ചേച്ചി ഒറ്റയ്ക്ക് പറന്നത്. വെറും 46 പൗണ്ടാണ് അവർ ഇതിനുള്ള ചാർജായി കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒറ്റയാത്രക്കാരിയുമായി പറക്കേണ്ടി വന്നത് ജെറ്റ്2 എയർലൈനിനാണ്. ഈ കുക്ക് ഓഥർക്കുള്ള സമ്മാനമെന്ന നിലയിലായിരുന്നു എയർലൈൻ ഈ യാത്ര തരപ്പെടുത്തിക്കൊടുത്തത്. ഇത് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് നാല് മണിക്കൂർ നീണ്ട ഈ യാത്രക്കിടയിൽ അവർക്ക് വിഐപി ട്രീറ്റ്‌മെന്റായിരുന്നു ലഭിച്ചിരുന്നത്. 189 സീറ്റുകളിൽ ഏതിലും ഇരിക്കാനുള്ള സ്വാതന്ത്ര്യം ഇവർ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഈ വിമാനത്തിൽ വെറും മൂന്ന് പേർ മാത്രമായിരുന്നു ഗ്രീസിലെ ഏറ്റവും വലിയ ദ്വീപിലേക്ക് പോകാൻ ബുക്ക് ചെയ്തിരുന്നതെന്നാണ് ചെക്ക് ഇന്നിൽ വച്ച് അവർ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മറ്റ് രണ്ട് പേർക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ ഗ്രീവിനെ
ഒരു വിമാനത്തിൽ മണിക്കൂറുകളോളം നീളുന്ന യാത്ര ഒറ്റയ്ക്ക് നിർവഹിക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും...? ഈ അപൂർവഭാഗ്യം ലഭിച്ച 57കാരിയാണ് സ്‌കോട്ട്‌ലൻഡിലെ കാരൊൻ ഗ്രീവ്. ഗ്ലാസ്‌കോയിൽ നിന്നും ഗ്രീസിലെ ക്രെട്ടിലേക്കാണ് ഈ ചേച്ചി ഒറ്റയ്ക്ക് പറന്നത്. വെറും 46 പൗണ്ടാണ് അവർ ഇതിനുള്ള ചാർജായി കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒറ്റയാത്രക്കാരിയുമായി പറക്കേണ്ടി വന്നത് ജെറ്റ്2 എയർലൈനിനാണ്. ഈ കുക്ക് ഓഥർക്കുള്ള സമ്മാനമെന്ന നിലയിലായിരുന്നു എയർലൈൻ ഈ യാത്ര തരപ്പെടുത്തിക്കൊടുത്തത്. ഇത് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് നാല് മണിക്കൂർ നീണ്ട ഈ യാത്രക്കിടയിൽ അവർക്ക് വിഐപി ട്രീറ്റ്‌മെന്റായിരുന്നു ലഭിച്ചിരുന്നത്.
189 സീറ്റുകളിൽ ഏതിലും ഇരിക്കാനുള്ള സ്വാതന്ത്ര്യം ഇവർ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഈ വിമാനത്തിൽ വെറും മൂന്ന് പേർ മാത്രമായിരുന്നു ഗ്രീസിലെ ഏറ്റവും വലിയ ദ്വീപിലേക്ക് പോകാൻ ബുക്ക് ചെയ്തിരുന്നതെന്നാണ് ചെക്ക് ഇന്നിൽ വച്ച് അവർ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മറ്റ് രണ്ട് പേർക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ ഗ്രീവിനെയും മാത്രം വഹിച്ച് വിമാനം പറത്താൻ ജെറ്റ്2 എയർലൈൻ നിർബന്ധിതമാവുകയായിരുന്നു. വിമാനയാത്രക്കിടെ ഗ്രീവിന് മാത്രമായി പൈലറ്റ് പഴ്‌സണലൈസ്ഡ് കമന്ററിയേകിയിരുന്നു...!!.
അതായത് ഇതിന്റെ ഭാഗമായി ഇന്റർകോമിലൂടെ ഗ്രീവിന്റെ പേര് വിളിച്ചായിരുന്നു പൈലറ്റ് അഭിസംബോധന ചെയ്തിരുന്നത്. ഏത് രാജ്യത്തിന് മുകളിലൂടെയാണ് വിമാനം കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് പൈലറ്റ് അപ്പപ്പോൾ ഗ്രീവിനെ അറിയിച്ചിരുന്നു. ക്രെട്ടിൽ വിമാനം ഇറങ്ങിയ ശേഷം തന്റെ ലഗേജ് ലഭിക്കുന്നതിനായി യാതൊരു വിധത്തിലുമുള്ള ക്യൂവും ഗ്രീവിന് നിൽക്കേണ്ടി വന്നിരുന്നില്ല. അതായത് തന്റെ സ്യൂട്ട് കേസ് പ്ലെയിനിൽ നിന്ന് തന്നെ അവർ ഏറ്റ് വാങ്ങാൻ സാധിച്ചിരുന്നു. കഴിഞ്ഞ വർഷം താൻ ഈ വിമാനത്തിൽ സഞ്ചരിച്ചപ്പോൾ വെറും എട്ട് പേർ മാത്രമായിരുന്നു യാത്രക്കാരായിട്ടുണ്ടായിരുന്നതെന്ന് ഗ്രീവ് ഓർക്കുന്നു.
ഇപ്രാവശ്യം താനും കാബിൻ ക്രൂവും പൈലറ്റും മാത്രമായിട്ടുള്ള വിമാനയാത്ര തനിക്ക് തികച്ചും അപൂർവമായ അനുഭവമായിരുന്നുവെന്നാണ് ഗ്രീവ് വെളിപ്പെടുത്തുന്നത്. ടേക്ക് ഓഫിന് മുമ്പ് പൈലറ്റ് നേരിട്ട് വന്ന് തന്നോട് സംസാരിക്കുകയും ചെയ്തിരുന്നു. ക്രൂ തന്റെ സമീപത്ത് ചുറ്റിത്തിരിഞ്ഞിരുന്നുവെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് ആവർത്തിച്ചിരുന്നുവെന്നും ഗ്രീവ് പറയുന്നു. തികച്ചും സമാധാന പരമായിരുന്നു യാത്രയെന്നും തനിക്ക് ഇതിനിടയിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും ഗ്രീവ് വെളിപ്പെടുത്തുന്നു. ക്രെട്ടിൽ ഒരു മാസം നീളുന്ന ഒഴിവ് കാലമാണ് ഇവർ ആസ്വദിക്കുന്നത്. ഇതിനിടെ തന്റെ പുതിയ റൊമാന്റിക് ക്രൈം നോവലായ എ കോസി ക്രൈം ഇവർ പൂർത്തിയാക്കും.